Tuesday, July 27, 2010

മഹാഭാരതം-3(അംബ, അംബിക, അംബാലിക)

ശന്തനു സത്യവതിയെ വിവാഹം കഴിച്ച്, അവര്‍ക്ക് വിചിത്ര്യ വീര്യന്‍, ചിത്രാംഗദന്‍ എന്നീ രണ്ടു മക്കള്‍‌ ഉണ്ടാകുന്നു. കുറച്ചുകാലം കൂടി സന്തോഷമായി ജീവിച്ച്, ഒടുവില്‍ ശന്തനുമഹാരാജാവ് മരിക്കുന്നു.

ഭീഷ്മര്‍ വിചിത്രവീര്യനെ രാജാവായി അഭിഷേകം ചെയ്യുന്നു. ചിത്രാംഗദന്‍ ഒരിക്കല്‍ തന്റെ തന്നെ പേരുള്ള ഒരു ഗന്ധര്‍വ്വനുമായുണ്ടായ യുദ്ധത്തില്‍ മരിച്ചുപോകുന്നു.. ആ ഗന്ധര്‍വ്വന്‍ ചിത്രാംഗദനോട് പേരു മാറ്റാന്‍ ആവശ്യപ്പെട്ടതിന്റെ പേരിലായിരുന്നു യുദ്ധം!

അംബ അംബിക അംബാലിക

ചിത്രാംഗദന്റെ മരണശേഷം വിചിത്രവീര്യന്‍ രാജാവാകുന്നു. ആയിടക്ക് കാശിരാജാവ് തന്റെ മക്കളായ അംബ അംബിക അംബാലിക എന്നിവരുടെ സ്വയംവരത്തിന് ഹസ്തിനപുരത്തിനെ ക്ഷണിച്ചില്ല എന്ന അപമാനത്താല്‍ ഏര്‍പ്പെട്ട വൈരാഗ്യം നിമിത്തം ഭീക്ഷ്മര്‍ സ്വയംവര പന്തലില്‍ ചെന്ന് അംബയെയും അംബികയെയും അംബാലികയെയും മറ്റു രാജാക്കന്മാര്‍ നോക്കി നില്‍ക്കെ ബലാല്‍ക്കാരമായി പിടിച്ച് തേരിലേറ്റി വിചിത്രവീര്യന്റെ ഭാര്യമാരാക്കാനായി കൊണ്ടു പോകുന്നു. മറ്റു രാജാക്കന്മാര്‍ ഭീഷ്മരോടെതിര്‍ക്കാന്‍ ഭയന്ന് നോക്കി നില്‍ക്കുമ്പോള്‍ അംബയുടെ കാമുകന്‍ സ്വാലമഹാരാജാവ് എതിര്‍ക്കാന്‍ നോക്കിയെങ്കിലും ഞൊടിയിടയില്‍ എല്ലാവരുടെയും മുന്നില്‍ വച്ച് പരിഹാസ്യമാം വിധം തോല്‍പ്പിക്കപ്പെട്ടു..

കൊട്ടാരത്തില്‍ എത്തിയ അംബികയ്ക്കും അംബാലികയും വിചിത്രവീര്യനെ വേള്‍ക്കുന്നതില്‍ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ സ്വാലനില്‍ അനുരക്തയായിരുന്ന അംബ മാത്രം കണ്ണീരോടെ ഭീഷ്മരോട് താന്‍ സാല്‌വ രാജാവിനെ സ്നേഹിക്കുന്നു എന്നറിയിക്കുമ്പോള്‍ ഭീഷ്മര്‍ ഉടന്‍ തന്നെ അംബയെ സാല്‍‌വന്റെ അടുത്തേയയക്കുന്നു.. പക്ഷെ, എല്ലാവരുടെയും മുന്നില്‍ വച്ച് പരിഹാസ്യമായതിന്റെ ക്ഷീണമോ, സാല്വന്‍ ഭീഷ്മര്‍ കയ്യില്‍ പിടിച്ചു കൊണ്ടുപോയതുകൊണ്ട് ഇനി എനിക്ക് നിന്നെ വേള്‍ക്കാന്‍ ആവില്ല എന്നുപറഞ്ഞ് ഒഴിയുന്നു. ഇത് അംബയെ വല്ലാതെ തളര്‍ത്തുന്നു.

അംബയ്ക്ക് കോപം മുഴുവന്‍ ഭീഷ്മരോടായിരുന്നു. അവള്‍ തിരിച്ചെത്തി, തന്റെ ജീവിതം തകര്‍ത്തതിനു പരിഹാരമായി ഭീക്ഷമര്‍ തന്നെ വിവാഹം കഴിക്കണം എന്നു ശാഠ്യം പിടിക്കുന്നു. നിത്യബ്രഹ്മചാരിയായ തനിക്ക് ഒരിക്കലും വിവാഹം കഴിക്കാന്‍ നിര്‍വ്വാഹമില്ലെന്നും എങ്ങിനെയെങ്കിലും സ്വാലനെക്കൊണ്ട് സമ്മതിപ്പിക്കാനും പറയുന്നു..

ആകെ നിരാശയും അപമാനിതയുമായ അംബ ഭീഷ്മരെ എങ്ങിനെയും തോല്‍പ്പിക്കണനെന്നുറച്ച് പ്രതികാരവുമായി അലഞ്ഞു നടന്നു. ഒരിക്കല്‍ സുബ്രഹ്മണ്യന്‍‍ അംബയ്ക്ക് ഒരു മാല നല്കി.. അത് ധരിക്കുന്ന ക്ഷത്രിയന് ഭീഷ്മരെ വധിക്കാനാകുമെന്ന് പറഞ്ഞ് മറയുന്നു..പക്ഷെ ഒരു ക്ഷത്രിയ രാജകുമാരനും ആ മാല സ്വീകരിക്കാന്‍ ധൈര്യപ്പെട്ടില്ല. ഒടുവില്‍ അംബ പതിനാറു വര്‍ഷം പരശുരാമനെ സേവിച്ച് ഒടുവില്‍ പരശുരാമന്‍ അംബയില്‍ സം പ്രീതനായി ഭീഷ്മരെ വധിക്കാന്‍ തയ്യാറാകുന്നു. പരശുരാമനും ഭീഷ്മരുമായി ഘോരയുദ്ധം നടക്കുമെങ്കിലും ഭീക്ഷ്മരെ തോല്‍പ്പിക്കാനാവുന്നില്ല. ഇതുകണ്ടു മനസ്സു തകര്‍ന്ന അംബയ്ക്ക് പരമശിവന്‍ പ്രത്യക്ഷപ്പെട്ട് ‘ അടുത്തജനം ശിഖണ്ഡിയായി ജനിച്ച് നിനക്ക ഭീഷ്മരെ വധിക്കാന്‍ കാരണമാകാനാകും’ എന്നു പറഞ്ഞ് മറയുന്നു. അംബ തനിക്കു സുബ്രഹ്മണ്യനില്‍ നിന്നു കിട്ടിയ മാല ദ്രുപദരാജാവിന്റെ കൊട്ടരത്തിനടുത്ത് ഒരു മരത്തില്‍ ഇട്ടശേഷം പോയി യോഗാഗ്നിയില്‍ പുനര്‍ജനിക്കാനായി ചാടി ദേഹത്യാഗം ചെയ്യുന്നു.

അംബ ദ്രുപദരാജാവിന്റെ പുത്രി ശിഖണ്ഡിനിയായി ജനിക്കുന്നു.. പൂര്‍വ്വജന്മം ഓര്‍മ്മയുള്ള ശിഖണ്ഡിനി മരത്തില്‍ തൂങ്ങിക്കിടക്കുന്ന മാല എടുത്തു ധരിക്കുന്നു. ഇതുകണ്ട് ഭയന്ന ദ്രുപദരാജാവ് ശിഖണ്ഡിനിയെ കൊട്ടാരത്തില്‍ നിന്ന് ബഹിഷ്കരിക്കുന്നു.. ശിഖണ്ഡി ഗംഗാദ്വാരത്തില്‍ ചെല്ലുമ്പോള്‍ അവിടെ ആലിംഗബദ്ധരായി കിടന്ന രണ്ട് ഗന്ധര്‍വ്വന്മാരില്‍ ഒരാള്‍‍ ലിംഗമിനിമയത്തിന് ആവശ്യപ്പെട്ടു.. അങ്ങിനെ ശിഖണ്ഡിനി ശിഖണ്ഡിയായി. ശിഖണ്ഡിയ്ക്ക് മഹാഭാരത യുദ്ധാവസാനം വരെ കാത്തിരിക്കേണ്ടി വന്നു ഭീഷ്മരെ വീഴ്ത്താന്‍! മഹാഭാരത യുദ്ധത്തില്‍ അവസാനമാകുമ്പോള്‍ ഭീഷമരെ പരാജയപ്പെടുത്തുന്നതെങ്ങിനെ എന്നു അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട് ചോദിക്കുമ്പോള്‍ ശ്രീകൃഷ്ണന്‍ പറയുന്നു, ശിഖണ്ഡിയുടെ ബാണത്തിനേ ഭീഷ്മരെ പരാജയപ്പെടുത്താനാകൂ എന്ന്. അപ്രകാരം ശിഖണ്ഡിയെ മുന്‍‌നിര്‍ത്തി, അര്‍ജ്ജുനന്‍ പുറകില്‍ നിന്ന് ശാരം‍ എയ്യുന്നു.. ശിഖണ്ഡിയെ കണ്ട ഭീഷ്മര്‍ വില്ലു താഴെവയ്ക്കുന്നു. ആണും പെണ്ണുമല്ലാത്ത ശിഖണ്ഡിയോട് യുദ്ധം ചെയ്യുന്നത് അപമാനമാകയാല്‍. ആ സമയം അര്‍ജുനന്‍ ശര്‍വര്‍ഷത്താല്‍ ഭീഷ്മരെ അമ്പെയ്ത് വീഴ്ത്തുന്നു.
യുദ്ധത്തില്‍ പരാജയപ്പെട്ടു വീണു എങ്കിലും ജീവന്‍ ശരീരത്തെ വിടണമെങ്കില്‍ ഭീക്ഷമര്‍ സ്വയം വിചാരിച്ചാലേ പറ്റൂ.. അതുകൊണ്ട് ഭീഷ്മര്‍ ശരീരം നിറയെ അമ്പുകളോടെ മഹാഭാരതയുദ്ധാവസാനം വരെ ശരശയ്യയില്‍ കിടക്കുന്നു..

അംബികയുടെയും അംബാലികയുടെയും കഥ തുടരട്ടെ,

വിചിത്രവീര്യനും അംബികയും അംബാലികയുമൊത്ത് അത്യന്തം സന്തോഷമായി ജീവിക്കുമെങ്കിലും അമിതമാ‍യി സുഖഭോഗങ്ങളില്‍ മുഴുകുക നിമിത്തം ക്ഷയരോഗബാധിതനായി താമസിയാതെ മരിച്ചുപോകുന്നു. അനന്തരാവകാശികളില്ലാതെ രാജ്യം അനാഥമായിപ്പോകുമെന്ന ഭയപ്പെട്ട
സത്യവതി ഭീഷ്മരോട് ഒരു അഭ്യര്‍ത്ഥനയുമായി ചെല്ലുന്നു

ബാക്കി അടുത്തതില്‍..

5 comments:

  1. അംബയെ പറ്റി ഒന്നു ചിന്തിക്കൂ ..
    ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ സ്ത്രീയെ അപമാനിച്ചാല്‍ പ്രതികരിക്കാതെ കണ്ണിരും ഒഴുക്കി മൂലയില്‍ ഒതുങ്ങും
    ഭാരതസ്ത്രീ എന്തു കൊണ്ട് അംബയെ മറക്കുന്നു. ശക്തനായ ഭീഷ്മരെ ശിക്ഷിക്കാന്‍ അഥവാ പ്രതികാരം തീര്‍ക്കാന്‍ പുനര്‍ജന്മം എടുത്ത അംബ !!

    ReplyDelete
    Replies
    1. പക്ഷേ അംബക്ക് ഈ ഒരു ഗതി വരാൻ കാരണം.... അന്നത്തെ സമൂഹത്തിൽ നിലന്നിരുന്ന വ്യവസ്ഥകൾ തന്നെ ആവുന്നു.... എന്നു കൂടി ആലോചിക്കണം

      Delete
  2. :)

    അതെ അതിനു തന്റേടം വേണം!
    സ്വാശ്രയബോധം വേണം..
    ചെറുതിലേ അടിമത്തം, വിധേയത്വം ഒക്കെ കുത്തിച്ചെലുത്തി സ്ത്രീയെ ഒരു ചങ്ങലയ്ക്കുള്ളിൽ തളച്ചിടാൻ വെമ്പുന്ന സമൂഹം..
    സ്ത്രീ തന്നെ സ്ത്രീയെ അടിമയാക്കി വയ്ക്കാൻ വെമ്പുമ്പോൾ ...
    എന്തൊക്കെയോ എഴുതണമെന്നുണ്ട്.. പക്ഷെ, എഴുതാനേ അറിയൂ..
    പ്രാക്റ്റിക്കലായി ഞാനും ഒരു വെറും സാദാ സ്ത്രീ!!:)

    ഒരു പോയിന്റ് കിട്ടി.! സ്ത്രീയ്ക്ക് സ്വാതന്ത്യം വേണമെങ്കിൽ അത് അച്ഛ നമ്മമാരുടെ അടുത്ത് ജീവിക്കുമ്പോഴേ ആർജ്ജിക്കണം..
    പിന്നീട് വിവാഹം കഴിഞ്ഞ് ഒരു വ്യത്യസ്ഥ ചുറ്റുപാടിൽ അകപ്പെടുന്ന അവൾ
    തീർത്തും അബലയായിപ്പോകുന്നു..

    സമയം കിട്ടുമ്പോൾ വന്നു വായിച്ച് അഭിപ്രായം പറയാൻ ശ്രമിക്കൂ..

    ReplyDelete
  3. ഭാരത സ്ത്രീകളുടെ ആദർശ വനിതയായിരിയ്ക്കണം ധീരയായ അംബ

    ReplyDelete
  4. നിസഹായന്റെ മുന്നിൽ പക വീട്ടുക എന്നതു് ധർമ്മമല്ല'' '' എടുത്തു ചാട്ടം ഭീഷ്മരുടേയും കുറവ് തന്നെ

    ReplyDelete