രക്ഷപ്പെട്ട പാണ്ഡവരോട് ശ്രീകൃഷ്ണനും വിദുരരും, ‘ഉടനെ ഹസ്തിനപുരിയിലേക്ക് പോകണ്ട. നിങ്ങള്‍ മരിച്ചതായി തന്നെ ദുര്യോധനാദികള്‍ തല്ക്കാലം കരുതിക്കോട്ടെ’ എന്നു പറഞ്ഞ് കാനനത്തില്‍ താമസിക്കാന്‍ പ്രേരിപ്പിക്കുന്നു.
കാട്ടില്‍ താമസമാക്കിയ പാണ്ഡവരെ കൊല്ലാനായി ഹിഡിംബന്‍ എന്ന ക്രൂരരാക്ഷസന്‍ തന്റെ സഹോദരി ഹിഡിംബിയെ അയക്കുന്നു. പക്ഷെ, ഹിഡിംബിക്ക് ഭീമനോട് അനുരാഗം തോന്നി അടുക്കാന്‍ ശ്രമിക്കുന്നു. അപ്പോള്‍ അവിടെ എത്തിയ ക്രൂരനായ ഹിഡിംബന്‍ ഭീമനെ കൊല്ലാന്‍ ശ്രമിക്കുന്നു. ഏറ്റുമുട്ടലില്‍ ഭീമന് ഹിഡിംബനെ കൊല്ലുന്നു. അനാധയായ ഹിഡിംബിയെ ഭീമന് വേള്‍ക്കുന്നു. അവര്‍ക്ക് ഘടോള്‍ക്കചന്‍ എന്ന ഒരു പുത്രന് ഉണ്ടാകുന്നു..അവിടെ എത്തിയ വേദവ്യാസന് എല്ലാം നല്ലതിനുവേണ്ടിയാണെന്ന് പറഞ്ഞ് കുന്തിയെ ആശ്വസിപ്പിക്കുന്നു..
കാട്ടില്‍ വച്ച് ഭീമന് ബകനെയും കൊല്ലുന്നു
ബകന് മറ്റൊരു ദുഷ്ടരാക്ഷസനായിരുന്നു.. അവന് ഓരോരുത്തരെയായി ഭക്ഷിച്ചു തിന്നുവാന്‍ തുടങ്ങിയപ്പോള്‍ ഗ്രാമവാസികള്‍ ചേര്‍ന്ന് ഓരോ ദിവസം ഓരോരുത്തരായി ബകന്റെ മുന്നില്‍ ചെന്നോളാം എന്ന് പറയുന്നു. അപ്പോള്‍ ബകന് ഓരോദിവസവും തനിക്ക് ആയിരം പറ അരിയുടെ ചോറും അതിനൊത്ത കറികളും രണ്ട് പോത്തും പിന്നെ കൊണ്ടുചെല്ലുന്ന പുരുഷനും മതിയാകും എന്ന് പറയുന്നു..
പാണ്ഡവര്‍ കാട്ടിലൂറ്റെ സഞ്ചരിക്കുമ്പോള്‍ ഏകചക്ര എന്ന ഗ്രാമത്തില്‍ എത്തി. അവിടെ ഒരു ബ്രാഹ്മണ ഗൃഹത്തില്‍ ഭിക്ഷയാചിക്കുവാന്‍ എത്തുമ്പോള്‍ വീട്ടിലുള്ള എല്ലാപേരും കരഞ്ഞുകൊണ്ടിരിക്കുന്നത് കാണുന്നു. കാരണം അന്വേക്ഷിക്കുമ്പോള്‍ ബകന് എന്ന രാക്ഷസന്റെ കഥയും, ഇന്ന് തന്റെ ഒരേ ഒരു പുത്രന്റെ ഊഴമാണ് ബകന് ഭക്ഷണവുമായി പോകേണ്ടതെന്നു പറഞ്ഞ് കരയുന്നു..
അപ്പോള്‍ കുന്തി അവരെ സമാധാനിപ്പിക്കുന്നു, “നിങ്ങള്‍ക്ക് ഒരു പുത്രനല്ലെ ഉള്ളൂ, എനിക്ക് അഞ്ച് പുത്രന്മാരുണ്ട്. അവരില്‍ ഒരാള്‍ ഇന്ന് ഭക്ഷണം കൊണ്ടുപൊയ്ക്ക്കൊള്ളും” എന്ന്.
ബകനെ കൊല്ലാന്‍ ഭീമനാണ് അനുയോജ്യന്‍ എന്നറിഞ്ഞ് കുന്തി ഭീമനോട് ഭക്ഷണവുമായി പോകാന്‍ പാറയുന്നു. ഭീമന് ബകന് ഭക്ഷണവുമായി കാട്ടില്‍ ചെല്ലുന്നു. ബകന് ഭീമനെ കൊല്ലാന്‍ വരുമ്പോള്‍ കാണുന്നത് തനിക്ക് കൊടുത്തയച്ച ഭക്ഷണമെല്ലാം കഴിച്ചുകൊണ്ടിരിക്കുന്ന ഭീമനെയാണ്. ഇത് ബകനെ കോപാകുലനാക്കുന്നു. ഭീമനും ബകനുമായി നടന്ന ഏറ്റുമുട്ടലില്‍ ഭീമന് ക്രൂരനായ ബകനെ വധിച്ച് ഗ്രാമവാസികളെ രക്ഷിക്കുന്നു..