കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ച...
സത്യവതി ഭീക്ഷ്മരോട് തന്റെ മരുമക്കളായ അംബികയിലും അംബാലികയിലും പുത്രോല്‍പ്പാദനം നടത്താന്‍ അഭ്യര്‍ത്ഥിക്കുന്നു (അന്ന് മക്കളില്ലാത്ത രാജപുത്രിമാര്‍ക്ക് ബ്രാഹ്മണരില്‍ നിന്നോ ദേവന്മാരില്‍ നിന്നോ മക്കളെ സ്വീകരിക്കുന്ന സമ്പ്രദായം നിലനിന്നിരുന്നു).
താന്‍ നിത്യബ്രഹ്മചാരിയാണെന്നും, ഒരിക്കല്‍ ചെയ്ത ശപഥം ഈ ജന്മത്തില്‍ ഇനി മാറ്റില്ല എന്ന് ഭീഷ്മര്‍ ഉറ്പ്പു പറയുന്നു.. സത്യവതി ഗത്യന്തരമില്ലാതെ ഭീഷ്മരോട് പരാശരമഹര്‍ഷിയില്‍ നിന്നും തനിക്കുണ്ടായ തന്റെ ആദ്യപുത്രനായ വേദവ്യാസനെ പറ്റി പറയുന്നു. അതുകേട്ട് ഭീഷമര്‍ ആ ദിവ്യനെ ആനയിക്കാന്‍ പറയുന്നു. ‘അമ്മ എപ്പോള്‍ ആവശ്യപ്പെടുമോ അപ്പോള്‍ അടുത്തെത്തും’എന്നു പറഞ്ഞ് കാട്ടില്‍ വസിക്കുന്ന വേദവ്യാസന്‍ തല്‍ക്ഷണം കൊട്ടാരത്തില്‍ എത്തുന്നു. സത്യവതി തന്റെ ആഗ്രഹം അറിയിക്കുമ്പോള്‍ മുനി സമ്മതിക്കുന്നു.
പക്ഷെ, ‘ആത്മാവും ആത്മാവും തമ്മില്‍ ചേര്‍ന്നാലേ സല്പുത്രന്മാര്‍ ഉണ്ടാകൂ.. വെറും ശരീര സമ്പര്‍ക്കം മാത്രം പോരാ. കാട്ടില്‍ ജീവിക്കുന്ന തന്നെ ഇഷ്ടപ്പെടാന് കൊട്ടാരത്തിലെ സുഖസൌഖര്യങ്ങളില്‍ മുഴുകി കഴിയുന്ന അംബികയ്ക്കും അംബാലികയ്ക്കും ആകുമോ’ എന്ന സന്ദേഹം മഹര്‍ഷിക്കുണ്ടായി.
സത്യവതിക്കും ആ സന്ദേഹം ഉണ്ടായിരുന്നു. അതുകൊണ്ട് സത്യവതി ദാസിയായ ഒരു ശൂദ്രസ്ത്രീയെക്കൂടി ഒരുക്കി നിര്‍ത്തിയിരുന്നു.
വേദവ്യാസന്‍ ആദ്യം അംബികയുടെ അറയില്‍ ചെല്ലുന്നു. മഹര്‍ഷിയുടെ പ്രാകൃതമായ വേഷവും പ്രകൃതവും ഒക്കെ കണ്ട് ഭയന്ന് അംബിക കണ്ണുകള്‍ ഇറുകെ അടച്ചുകളയുന്നു.. അതുകൊണ്ട് അവള്‍ക്ക് അന്ധനായ ധൃതരാഷ്ട്രര്‍ ഉണ്ടാകുന്നു. (ഹംസനെന്ന ഗന്ധർ വ്വനാണ് ധൃതരാഷ്ട്രർ)
അംബാലിക മഹര്‍ഷിയെ കണ്ട് ഭയന്ന് വിറച്ച് വിളറി മഞ്ഞിച്ചുപോകുന്നു. അതുകൊണ്ട് അവള്‍ക്ക് പാണ്ഡു എന്ന മകന്‍ (തൊലിയില്‍ എന്തോ അസുഖമുള്ള) ഉണ്ടാകുന്നു.
ഇത് നേരത്തെ അറിയാമായിരുന്ന മഹര്‍ഷി തന്നെ ഭക്തിയോടെ ശുശ്രൂഷിച്ച ദാസിയ്ക്ക്‍
സത്പുത്രനെ നല്‍കുന്നു.. അതാണ് മഹാവിദുഷിയായ വിദുരര്‍ (ധര്‍മ്മരാജനാണ് മാണ്ഡവ്യശാപത്താൽ വിദുരരായി ജനിക്കുന്നത്. വിദുരര്‍ മഹാഭാരതകഥയിലുടനീളം ഭീഷ്മരോടൊപ്പം നിന്ന് ധര്‍മ്മത്തിന്റെ വിജയത്തിനായി പരിശ്രമിക്കുന്നു)
ധര്‍മ്മദേവൻ മാണ്ഡവ്യശാപം കിട്ടി വിദുരരായി ജനിക്കാനിടയായ കഥ
മാണ്ഡവ്യമുനി അമിത തപോബലമുള്ള മുനിയായിരുന്നു. ഒരിക്കല്‍ അദ്ദേഹം തന്റെ ആശ്രമത്തില്‍ ഏകാഗ്രതയോടെ തപസ്സുചെയ്യുകയായിരുന്നു. പെട്ടെന്ന് അതുവഴി ഒരു കൊള്ളസംഘത്തെ തുരത്തിക്കൊണ്ട് കുറേ രാജഭടന്മാര്‍ കടന്നുവന്നു. ഭടന്മാര്‍ക്കു മുന്നേ എത്തിയ കൊള്ളക്കാര്‍ ആശ്രമം കണ്ട്, തങ്ങളുടെ കളവുമുതല്‍ അവിടെ നിക്ഷേപിച്ച് അവിടെനിന്നും കടന്നുകളഞ്ഞു.
അവരെ പിന്‍തുടര്‍ന്നെത്തിയ ഭടന്മാര്‍ ധ്യാനിച്ചുകൊണ്ടിരിക്കുന്ന മുനിയേയും അടുത്ത് കളവുമുതലും കണ്ടു കൊള്ളത്തലവന്‍ വേഷപ്രശ്ചഹ്നനായി മുനിയെപ്പോലെയിരുന്ന് തപസ്സുചെയ്യുകയാവുമെന്ന് തെറ്റിധരിച്ച് അദ്ദേഹത്തെ പിടിച്ചുകെട്ടി, കളവിനുള്ള ശിക്ഷയായി അദ്ദേഹത്തെ ശൂലമുനയില്‍ കോര്‍ത്ത്നിര്‍ത്തി. ശൂനമുനയില്‍ കോര്‍ത്തു നിര്‍ത്തിയിട്ടും മാണ്ഡവ്യമുനി മരിച്ചില്ല.
ഭടന്മാര്‍ കൊട്ടാരത്തിലെത്തി ഉണ്ടായ വിവരങ്ങള്‍ രാജാവിനെ ധരിപ്പിച്ചു. എല്ലാം കേട്ടു കാര്യം മനസ്സിലായ രാജാവ് ഭയക്രാന്തനായി മുനിയെ കാണാനോടിയെത്തി. തപോബലത്താല്‍ ശൂലമുനയില്‍ കിടന്ന മുനി ഇനിയും മരിച്ചിട്ടില്ലായിരുന്നു. തന്റെ ഭടന്മാര്‍ക്ക് തെറ്റുപറ്റിയതു മനസ്സിലാക്കിയ രാജാവ് മുനിയോട് മാപ്പപേക്ഷിച്ചു, അദ്ദേഹത്തെ സ്വതന്ത്രനാക്കി.
മുനിയ്ക്ക് രാജാവിനോടും ഭടന്മാരോടുമുള്ള കോപത്തിലേറെ തനിക്കീ ഗതി വരുത്തിവച്ച യമധര്‍മ്മദേവനോടായിരുന്നു കോപം. അദ്ദേഹമാണല്ലോ സകല ജീവജാല ങ്ങള്‍ക്കും അവരവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ചുള്ള ഫലങ്ങള്‍ നല്‍കുന്നത്. സദാ സമയവും ദൈവഭക്‌തിയിലും മോക്ഷമാര്‍ഗ്ഗവുമാരാഞ്ഞ് കഴിയുന്ന തനിക്ക് ഈ ഗതി വരുത്തിയതെന്തു ന്യായമാണെന്നറിയാന്‍ നേരെ ധര്‍മ്മരാജന്റെ അടുത്തെത്തി. അപ്പോള്‍ ധര്‍മ്മരാജന്‍ പറഞ്ഞു, "അങ്ങു കുട്ടിയായിരിക്കുമ്പോള്‍ ഈച്ചകളെ കൂര്‍ത്ത ഈര്‍ക്കില്‍മുനയില്‍ കുത്തി കോര്‍ത്തു കളിച്ചുരസിക്കുന്ന ശീലമുണ്ടായിരുന്നു. അതിന്റെ പിടച്ചിലോടെയുള്ള മരണം കണ്ടുരസിക്കുക അങ്ങയുടെ ബാല്യകാല വിനോദമായിരുന്നു. അതിന്റെ ഫലമായാണ് അങ്ങേയ്ക്കും അതേ ദുര്‍വിധി വന്നത്" എന്നു ചൂണ്ടിക്കാട്ടി. അതിനു മാണ്ഡവ്യന്‍, "12 വയസ്സിനു താഴെയുള്ള കുട്ടികള്‍ തെറ്റേത് ശരിയേത് എന്നു തിരിച്ചറിയാനാവാത്ത പ്രായത്തില്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് ശിഷ കൊടുക്കുന്നത് ന്യായമല്ല" എന്നാരോപിച്ച് തിരിച്ച് ധര്‍മ്മദേവനും ശാപം നല്‍കി. 'ധര്‍മ്മദേവന്‍ മനുഷ്യനായി ഭൂമിയില്‍ ജനിച്ച്, മനുഷ്യരുടെ കഷ്ടനഷ്ട ങ്ങളെല്ലാം അനുഭവിച്ച് ജീവിക്കണം' എന്നതായിരുന്നു ശാപം. അപ്രകാരം ധര്‍മ്മദേവന്‍ വേദവ്യാസമുനിയുടെ മുനിയുടെ പുത്രനായി അംബാലികയുടെ ദാസി, ശൂദ്രസ്ത്രീയില്‍ വിദുരരായി ജനിച്ചു.
മനുഷ്യജന്മത്തിലും അദ്ദേഹം ധര്‍മ്മത്തെ കാത്തുരക്ഷിച്ചുകൊണ്ട് ജീവിച്ചു. ധര്‍മ്മം നിലനിര്‍ത്താന്‍ അദ്ദേഹം പാണ്ഡവര്‍ക്ക് പലപ്പോഴും ഉപദേഷ്ടാവായും മാര്‍ഗ്ഗദര്‍ശ്ശിയായും വര്‍ത്തിച്ചു. സാക്ഷാല്‍ ധര്‍മ്മദേവനുപോലും സ്വന്തം പാപങ്ങളുടെ ഫലം അനുഭവിച്ചേ മതിയാവൂ എന്നതിനുദാഹരണമാണ് വിദുരരുടെ ഈ കഥ!
Wednesday, July 28, 2010
Tuesday, July 27, 2010
മഹാഭാരതം-3(അംബ, അംബിക, അംബാലിക)
ശന്തനു സത്യവതിയെ വിവാഹം കഴിച്ച്, അവര്‍ക്ക് വിചിത്ര്യ വീര്യന്‍, ചിത്രാംഗദന്‍ എന്നീ രണ്ടു മക്കള്‍ ഉണ്ടാകുന്നു. കുറച്ചുകാലം കൂടി സന്തോഷമായി ജീവിച്ച്, ഒടുവില്‍ ശന്തനുമഹാരാജാവ് മരിക്കുന്നു.
ഭീഷ്മര്‍ വിചിത്രവീര്യനെ രാജാവായി അഭിഷേകം ചെയ്യുന്നു. ചിത്രാംഗദന്‍ ഒരിക്കല്‍ തന്റെ തന്നെ പേരുള്ള ഒരു ഗന്ധര്‍വ്വനുമായുണ്ടായ യുദ്ധത്തില്‍ മരിച്ചുപോകുന്നു.. ആ ഗന്ധര്‍വ്വന്‍ ചിത്രാംഗദനോട് പേരു മാറ്റാന്‍ ആവശ്യപ്പെട്ടതിന്റെ പേരിലായിരുന്നു യുദ്ധം!
അംബ അംബിക അംബാലിക
ചിത്രാംഗദന്റെ മരണശേഷം വിചിത്രവീര്യന്‍ രാജാവാകുന്നു. ആയിടക്ക് കാശിരാജാവ് തന്റെ മക്കളായ അംബ അംബിക അംബാലിക എന്നിവരുടെ സ്വയംവരത്തിന് ഹസ്തിനപുരത്തിനെ ക്ഷണിച്ചില്ല എന്ന അപമാനത്താല്‍ ഏര്‍പ്പെട്ട വൈരാഗ്യം നിമിത്തം ഭീക്ഷ്മര്‍ സ്വയംവര പന്തലില്‍ ചെന്ന് അംബയെയും അംബികയെയും അംബാലികയെയും മറ്റു രാജാക്കന്മാര്‍ നോക്കി നില്‍ക്കെ ബലാല്‍ക്കാരമായി പിടിച്ച് തേരിലേറ്റി വിചിത്രവീര്യന്റെ ഭാര്യമാരാക്കാനായി കൊണ്ടു പോകുന്നു. മറ്റു രാജാക്കന്മാര്‍ ഭീഷ്മരോടെതിര്‍ക്കാന്‍ ഭയന്ന് നോക്കി നില്‍ക്കുമ്പോള്‍ അംബയുടെ കാമുകന്‍ സ്വാലമഹാരാജാവ് എതിര്‍ക്കാന്‍ നോക്കിയെങ്കിലും ഞൊടിയിടയില്‍ എല്ലാവരുടെയും മുന്നില്‍ വച്ച് പരിഹാസ്യമാം വിധം തോല്‍പ്പിക്കപ്പെട്ടു..
കൊട്ടാരത്തില്‍ എത്തിയ അംബികയ്ക്കും അംബാലികയും വിചിത്രവീര്യനെ വേള്‍ക്കുന്നതില്‍ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ സ്വാലനില്‍ അനുരക്തയായിരുന്ന അംബ മാത്രം കണ്ണീരോടെ ഭീഷ്മരോട് താന്‍ സാല്‌വ രാജാവിനെ സ്നേഹിക്കുന്നു എന്നറിയിക്കുമ്പോള്‍ ഭീഷ്മര്‍ ഉടന്‍ തന്നെ അംബയെ സാല്‍വന്റെ അടുത്തേയയക്കുന്നു.. പക്ഷെ, എല്ലാവരുടെയും മുന്നില്‍ വച്ച് പരിഹാസ്യമായതിന്റെ ക്ഷീണമോ, സാല്വന്‍ ഭീഷ്മര്‍ കയ്യില്‍ പിടിച്ചു കൊണ്ടുപോയതുകൊണ്ട് ഇനി എനിക്ക് നിന്നെ വേള്‍ക്കാന്‍ ആവില്ല എന്നുപറഞ്ഞ് ഒഴിയുന്നു. ഇത് അംബയെ വല്ലാതെ തളര്‍ത്തുന്നു.
അംബയ്ക്ക് കോപം മുഴുവന്‍ ഭീഷ്മരോടായിരുന്നു. അവള്‍ തിരിച്ചെത്തി, തന്റെ ജീവിതം തകര്‍ത്തതിനു പരിഹാരമായി ഭീക്ഷമര്‍ തന്നെ വിവാഹം കഴിക്കണം എന്നു ശാഠ്യം പിടിക്കുന്നു. നിത്യബ്രഹ്മചാരിയായ തനിക്ക് ഒരിക്കലും വിവാഹം കഴിക്കാന്‍ നിര്‍വ്വാഹമില്ലെന്നും എങ്ങിനെയെങ്കിലും സ്വാലനെക്കൊണ്ട് സമ്മതിപ്പിക്കാനും പറയുന്നു..
ആകെ നിരാശയും അപമാനിതയുമായ അംബ ഭീഷ്മരെ എങ്ങിനെയും തോല്‍പ്പിക്കണനെന്നുറച്ച് പ്രതികാരവുമായി അലഞ്ഞു നടന്നു. ഒരിക്കല്‍ സുബ്രഹ്മണ്യന്‍ അംബയ്ക്ക് ഒരു മാല നല്കി.. അത് ധരിക്കുന്ന ക്ഷത്രിയന് ഭീഷ്മരെ വധിക്കാനാകുമെന്ന് പറഞ്ഞ് മറയുന്നു..പക്ഷെ ഒരു ക്ഷത്രിയ രാജകുമാരനും ആ മാല സ്വീകരിക്കാന്‍ ധൈര്യപ്പെട്ടില്ല. ഒടുവില്‍ അംബ പതിനാറു വര്‍ഷം പരശുരാമനെ സേവിച്ച് ഒടുവില്‍ പരശുരാമന്‍ അംബയില്‍ സം പ്രീതനായി ഭീഷ്മരെ വധിക്കാന്‍ തയ്യാറാകുന്നു. പരശുരാമനും ഭീഷ്മരുമായി ഘോരയുദ്ധം നടക്കുമെങ്കിലും ഭീക്ഷ്മരെ തോല്‍പ്പിക്കാനാവുന്നില്ല. ഇതുകണ്ടു മനസ്സു തകര്‍ന്ന അംബയ്ക്ക് പരമശിവന്‍ പ്രത്യക്ഷപ്പെട്ട് ‘ അടുത്തജനം ശിഖണ്ഡിയായി ജനിച്ച് നിനക്ക ഭീഷ്മരെ വധിക്കാന്‍ കാരണമാകാനാകും’ എന്നു പറഞ്ഞ് മറയുന്നു. അംബ തനിക്കു സുബ്രഹ്മണ്യനില്‍ നിന്നു കിട്ടിയ മാല ദ്രുപദരാജാവിന്റെ കൊട്ടരത്തിനടുത്ത് ഒരു മരത്തില്‍ ഇട്ടശേഷം പോയി യോഗാഗ്നിയില്‍ പുനര്‍ജനിക്കാനായി ചാടി ദേഹത്യാഗം ചെയ്യുന്നു.
അംബ ദ്രുപദരാജാവിന്റെ പുത്രി ശിഖണ്ഡിനിയായി ജനിക്കുന്നു.. പൂര്‍വ്വജന്മം ഓര്‍മ്മയുള്ള ശിഖണ്ഡിനി മരത്തില്‍ തൂങ്ങിക്കിടക്കുന്ന മാല എടുത്തു ധരിക്കുന്നു. ഇതുകണ്ട് ഭയന്ന ദ്രുപദരാജാവ് ശിഖണ്ഡിനിയെ കൊട്ടാരത്തില്‍ നിന്ന് ബഹിഷ്കരിക്കുന്നു.. ശിഖണ്ഡി ഗംഗാദ്വാരത്തില്‍ ചെല്ലുമ്പോള്‍ അവിടെ ആലിംഗബദ്ധരായി കിടന്ന രണ്ട് ഗന്ധര്‍വ്വന്മാരില്‍ ഒരാള്‍ ലിംഗമിനിമയത്തിന് ആവശ്യപ്പെട്ടു.. അങ്ങിനെ ശിഖണ്ഡിനി ശിഖണ്ഡിയായി. ശിഖണ്ഡിയ്ക്ക് മഹാഭാരത യുദ്ധാവസാനം വരെ കാത്തിരിക്കേണ്ടി വന്നു ഭീഷ്മരെ വീഴ്ത്താന്‍! മഹാഭാരത യുദ്ധത്തില്‍ അവസാനമാകുമ്പോള്‍ ഭീഷമരെ പരാജയപ്പെടുത്തുന്നതെങ്ങിനെ എന്നു അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട് ചോദിക്കുമ്പോള്‍ ശ്രീകൃഷ്ണന്‍ പറയുന്നു, ശിഖണ്ഡിയുടെ ബാണത്തിനേ ഭീഷ്മരെ പരാജയപ്പെടുത്താനാകൂ എന്ന്. അപ്രകാരം ശിഖണ്ഡിയെ മുന്‍നിര്‍ത്തി, അര്‍ജ്ജുനന്‍ പുറകില്‍ നിന്ന് ശാരം എയ്യുന്നു.. ശിഖണ്ഡിയെ കണ്ട ഭീഷ്മര്‍ വില്ലു താഴെവയ്ക്കുന്നു. ആണും പെണ്ണുമല്ലാത്ത ശിഖണ്ഡിയോട് യുദ്ധം ചെയ്യുന്നത് അപമാനമാകയാല്‍. ആ സമയം അര്‍ജുനന്‍ ശര്‍വര്‍ഷത്താല്‍ ഭീഷ്മരെ അമ്പെയ്ത് വീഴ്ത്തുന്നു.
യുദ്ധത്തില്‍ പരാജയപ്പെട്ടു വീണു എങ്കിലും ജീവന്‍ ശരീരത്തെ വിടണമെങ്കില്‍ ഭീക്ഷമര്‍ സ്വയം വിചാരിച്ചാലേ പറ്റൂ.. അതുകൊണ്ട് ഭീഷ്മര്‍ ശരീരം നിറയെ അമ്പുകളോടെ മഹാഭാരതയുദ്ധാവസാനം വരെ ശരശയ്യയില്‍ കിടക്കുന്നു..
അംബികയുടെയും അംബാലികയുടെയും കഥ തുടരട്ടെ,
വിചിത്രവീര്യനും അംബികയും അംബാലികയുമൊത്ത് അത്യന്തം സന്തോഷമായി ജീവിക്കുമെങ്കിലും അമിതമായി സുഖഭോഗങ്ങളില്‍ മുഴുകുക നിമിത്തം ക്ഷയരോഗബാധിതനായി താമസിയാതെ മരിച്ചുപോകുന്നു. അനന്തരാവകാശികളില്ലാതെ രാജ്യം അനാഥമായിപ്പോകുമെന്ന ഭയപ്പെട്ട
സത്യവതി ഭീഷ്മരോട് ഒരു അഭ്യര്‍ത്ഥനയുമായി ചെല്ലുന്നു
ബാക്കി അടുത്തതില്‍..

Monday, July 26, 2010
മഹാഭാരതം-2 (ശന്തനു-സത്യവതി-ഭീഷ്മശപഥം)
അങ്ങിനെ ശന്തനു മകനോടൊപ്പം രാജ്യഭാരങ്ങളിലും നായാട്ടുവിനോദങ്ങളിലും ഒക്കെ മുഴുകി കഴിയവേ,
ഒരിക്കല്‍ അദ്ദേഹം കാനനത്തിലൂടെ തനിയേ സഞ്ചരിക്കുമ്പോള്‍ കടത്തുതോണി തുഴയുന്ന അതീവ ലാവണ്യവതിയായ ഒരു മുക്കുവകന്യയെ (സത്യവതി) കണ്ടുമുട്ടുന്നു. അവളില്‍ നിന്നും പ്രവഹിച്ച കസ്തൂരി ഗന്ധം അദ്ദേഹത്തെ ഉന്മത്തനാക്കുന്നു. ഗംഗാദേവിയെ വിട്ടുപിരിഞ്ഞതില്‍ പിന്നെ ആദ്യമായി ശന്തനു വീണ്ടും ഒരു മോഹാവേശത്തില്‍ അകപ്പെട്ടുപോകുന്നു. (പ്രണയം ശന്തനുവിന്റെ ഒരു വീക്ക്നസ്സ് ആയിരുന്നല്ലൊ, സത്യവതിക്കും ഒരു ഫ്ളാഷ് ബാക്ക് ഉണ്ട് കേട്ടോ! )
സത്യവതിയുടെ പൂര്‍വ്വകഥ ഇങ്ങിനെ..
സത്യവതി കാളിന്ദി നദിയില്‍ കടത്തുതോണി തുഴയവേ ഒരിക്കല്‍ പരാശരമുനി അതുവഴി വരുന്നു..
അദ്ദേഹത്തിന് സത്യവതിയുടെ മേല്‍ ഇഷ്ടം തോന്നുന്നു. അവളോട് ഇഷ്ടം തുറന്നു പറയുമ്പോള്‍ താന്‍ മുക്കുവ കന്യയാണെന്നും, മഹര്‍ഷിക്ക് യോഗ്യയല്ലെന്നും, ഒക്കെ പറഞ്ഞ് ഒഴിയുന്നു.
മഹര്‍ഷി അവളുടെ കന്യകാത്വത്തിന് ഭംഗമൊന്നും വരില്ല എന്നു ഉറപ്പു നല്‍കി അവള്‍ക്ക് മത്സ്യഗന്ധം മാറ്റി കസ്തൂരി ഗന്ധവും നല്‍കി ഒപ്പം ഒരു പുത്രനെയും നല്‍കി, കന്യകാത്വവും തിരിച്ചു നല്‍കി, ഒക്കെയും ലോകനന്മയ്ക്കായി സംഭവിച്ചതാണെന്നു കരുതി മനസ്സില്‍ സൂക്ഷിക്കാന്‍ പറഞ്ഞ് മറയുന്നു. അവര്‍ക്കുണ്ടായ പുത്രനാണ് ദ്വൈപായനന്‍ (സാക്ഷാല്‍ വേദവ്യാസമഹര്‍ഷി! വിഷ്ണുവിന്റെ അംശാവതാരമാകയാല്‍ അദ്ദേഹത്തിനു കൃഷ്ണ ദ്വൈപായനനെന്നും പേരുണ്ട്. അദ്ദേഹം വേദങ്ങളെ നാലായി പകുത്തു, പുരാണങ്ങളും ഉപനിഷത്തുക്കളും ഒക്കെ ലോകനന്മയ്ക്കായി എല്ലാം എളുതാക്കി എഴുതിയ വേദവ്യാസ മഹര്‍ഷി ).
വേദങ്ങളെ പകുത്തതുകൊണ്ടാണ് വേദവ്യാസന്‍ എന്ന പേരു കിട്ടിയത്. (മഹാഭാരത കഥ അദ്ദേഹം തന്റെ ദിവ്യദൃഷ്ടിയാല്‍ ആദ്യമേ തന്നെ ഉള്‍ക്കൊണ്ടിരുന്നു. പിന്നീട് എല്ലാം അപ്രകാരം സംഭവിക്കുകയായിരുന്നു - കഥയിലുടനീളം കഥാപാത്രങ്ങള്‍ പലപ്പോഴും തരണം ചെയ്യാനാകാത്ത വൈഷമ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ സംശയവുമായി വേദവ്യാസന്റെ അടുത്ത് പോകുന്നുണ്ട് .) വേദവ്യാസന്‍ ജനിച്ചയുടന്‍ തന്നെ യുവാവായി തീരുകയും ‘അമ്മ എപ്പോള്‍ ആവശ്യപ്പെടുമോ അപ്പോള്‍ അടുത്തെത്തും’എന്നു പറഞ്ഞ് കാനനത്തില്‍ ധ്യാനത്തിനായി പോവുകയും ചെയ്യുന്നു.
ശന്തനു മഹാരാജാവും സത്യവതിയും കണ്ടുമുട്ടിയ കഥയിലേക്ക് വരാം..
കസ്തൂരിഗന്ധിയായ സത്യവതി വീണ്ടും പഴയ മുക്കുവകന്യയായി കടത്തുകാരിയായി ജീവിക്കുമ്പോഴാണ്
ശന്തനു മഹാരാജാവ് അവളില്‍ അനുരക്തനായത്.. പഴയ സംഭവം ഓര്‍മ്മയുള്ളതുകൊണ്ടോ സത്യവതി 'തന്നെ ഇഷ്ടമാണെങ്കില്‍ അച്ഛന്റെ അനുവാദം വാങ്ങിയാലേ തന്നെ വിവാഹം ചെയ്യാന്‍ തനിക്കു സമ്മതമുള്ളൂ' എന്ന് പറയുന്നു.. പ്രണയാന്ധനായ രാജാവ് നേരെ മുക്കുവരാജന്റെ വീട്ടില്‍ എത്തി തന്റെ അഭീഷ്ടം അറിയിക്കുന്നു. മുക്കുവരാജാവായിരുന്നെങ്കിലും അദ്ദേഹം വളരെ ദീര്‍ഘദൃഷ്ടിയും സ്വന്തം അഭിപ്രായങ്ങളും ഒക്കെ ഉള്ള ഒരു പിതാവായിരുന്നു. അദ്ദേഹം രാജാവിനോട് തന്റെ ഭയാശങ്കകള്‍ പറഞ്ഞുപോകുന്നു. ‘രാജന്‍ അങ്ങേയ്ക്ക് ഒരു മകന്‍ യുവരാജാവായി ഉള്ളപ്പോള്‍ തന്റെ മകളുടെ മക്കള്‍ക്ക് രാജ്യാധികാരം ഒരിക്കലും കിട്ടാന്‍ പോകുന്നില്ല. തന്റെ മകളുടെ മക്കള്‍ക്ക് രാജ്യാവകാശം കിട്ടുമെങ്കിലേ ഈ വിവാഹത്തിന് സമ്മതമുള്ളൂ’ എന്നു പറയുന്നു.
ഇതുകേട്ട് രാജാവ് ഒരിക്കലും സാധ്യമല്ല എന്നു തീര്‍ത്ത് പറഞ്ഞ അവിടെ നിന്നും കൊട്ടാരത്തിലെത്തുന്നു.
വേണ്ടെന്നു പറഞ്ഞ് കൊട്ടാരത്തില്‍ തിരിച്ചെത്തുന്ന രാജാവിന്റെ മനസ്സില്‍ നിന്നും സത്യവതിയുടെ രൂപം മായുന്നില്ല. സദാ ശോകമൂകനായിരിക്കുന്ന പിതാവിന്റെ ശോകകാരണം എന്തായിരിക്കാം എന്നു സത്യവ്രതന്‍ തിരക്കിയെങ്കിലും അദ്ദേഹം അത് രഹസ്യമായ് വയ്ക്കുന്നു. ഒടുവില്‍ ഒരു രാജ്യസേവകന്‍ വഴി വിവരം അറിയുമ്പോള്‍ തന്റെ പിതാവിന്റെ അഭീഷ്ടം താന്‍ നടത്തിക്കൊടുക്കും എന്ന വാശിയോടെ കുതിരപ്പുറത്തു കയറി സത്യവിതിയുടെ വീട്ടില്‍ എത്തുന്നു..സത്യവതിയുടെ അച്ഛന്‍
തന്റെ അഭിപ്രായം അറിയിക്കുന്നു. ദേവവ്രതന്‍ ഉടന്‍ തന്നെ തനിക്ക് രാജ്യാധികാരം വേണ്ടെന്നും സത്യവതിക്കുണ്ടാകുന്ന പുത്രന്‍ രാജ്യം ഭരിച്ചോട്ടെ എന്നും വാക്കു കൊടുക്കുന്നു. മത്സ്യരാജന് അതും സ്വീകാര്യമായില്ല. ‘അങ്ങ് ഇങ്ങിനെ പറയുന്നു.. ഒരുപക്ഷെ, അങ്ങെയുക്കുണ്ടാകുന്ന പുത്രന്മാര്‍ അതിന് അനുകൂലമല്ലെങ്കിലോ!’ എന്ന് ആശങ്ക പ്രകടിപ്പിക്കുന്നു.
ഇതുകേട്ട് സത്യവ്രതന്‍ ആരും ചിന്തിക്കകൂടി ചെയ്യാത്ത ഒരു ശപഥം അവിടെ വച്ച് ചെയ്യുന്നു.
താന്‍ നിത്യബ്രഹ്മചാരിയായി ജീവിക്കും എന്ന്. അതുകേട്ട് ദേവകള്‍ പുഷ്പവൃഷ്ടി നടത്തി ‘ഭീഷ്മര്‍’ എന്ന നാമത്തില്‍ വാഴ്ത്തുന്നു. ശന്തനുമഹാരാജാവ് മകന്റെ ത്യാഗത്തില്‍ പ്രസാദിച്ച്, ‘സ്വച്ഛന്ദമൃത്യു’ എന്ന വരം നല്കി അനുഗ്രഹിക്കുന്നു. (സ്വച്ഛന്ദമൃത്യു എന്നാല്‍ സ്വയം മരിക്കണമെന്നു തോന്നുമ്പോഴേ മരിക്കൂ)
സത്യവതിയുടെയും ശന്തനുവിന്റെയും കഥയുടെ ബാക്കി അടുത്തതില്‍..
ഒരിക്കല്‍ അദ്ദേഹം കാനനത്തിലൂടെ തനിയേ സഞ്ചരിക്കുമ്പോള്‍ കടത്തുതോണി തുഴയുന്ന അതീവ ലാവണ്യവതിയായ ഒരു മുക്കുവകന്യയെ (സത്യവതി) കണ്ടുമുട്ടുന്നു. അവളില്‍ നിന്നും പ്രവഹിച്ച കസ്തൂരി ഗന്ധം അദ്ദേഹത്തെ ഉന്മത്തനാക്കുന്നു. ഗംഗാദേവിയെ വിട്ടുപിരിഞ്ഞതില്‍ പിന്നെ ആദ്യമായി ശന്തനു വീണ്ടും ഒരു മോഹാവേശത്തില്‍ അകപ്പെട്ടുപോകുന്നു. (പ്രണയം ശന്തനുവിന്റെ ഒരു വീക്ക്നസ്സ് ആയിരുന്നല്ലൊ, സത്യവതിക്കും ഒരു ഫ്ളാഷ് ബാക്ക് ഉണ്ട് കേട്ടോ! )
സത്യവതിയുടെ പൂര്‍വ്വകഥ ഇങ്ങിനെ..
സത്യവതി കാളിന്ദി നദിയില്‍ കടത്തുതോണി തുഴയവേ ഒരിക്കല്‍ പരാശരമുനി അതുവഴി വരുന്നു..
അദ്ദേഹത്തിന് സത്യവതിയുടെ മേല്‍ ഇഷ്ടം തോന്നുന്നു. അവളോട് ഇഷ്ടം തുറന്നു പറയുമ്പോള്‍ താന്‍ മുക്കുവ കന്യയാണെന്നും, മഹര്‍ഷിക്ക് യോഗ്യയല്ലെന്നും, ഒക്കെ പറഞ്ഞ് ഒഴിയുന്നു.
മഹര്‍ഷി അവളുടെ കന്യകാത്വത്തിന് ഭംഗമൊന്നും വരില്ല എന്നു ഉറപ്പു നല്‍കി അവള്‍ക്ക് മത്സ്യഗന്ധം മാറ്റി കസ്തൂരി ഗന്ധവും നല്‍കി ഒപ്പം ഒരു പുത്രനെയും നല്‍കി, കന്യകാത്വവും തിരിച്ചു നല്‍കി, ഒക്കെയും ലോകനന്മയ്ക്കായി സംഭവിച്ചതാണെന്നു കരുതി മനസ്സില്‍ സൂക്ഷിക്കാന്‍ പറഞ്ഞ് മറയുന്നു. അവര്‍ക്കുണ്ടായ പുത്രനാണ് ദ്വൈപായനന്‍ (സാക്ഷാല്‍ വേദവ്യാസമഹര്‍ഷി! വിഷ്ണുവിന്റെ അംശാവതാരമാകയാല്‍ അദ്ദേഹത്തിനു കൃഷ്ണ ദ്വൈപായനനെന്നും പേരുണ്ട്. അദ്ദേഹം വേദങ്ങളെ നാലായി പകുത്തു, പുരാണങ്ങളും ഉപനിഷത്തുക്കളും ഒക്കെ ലോകനന്മയ്ക്കായി എല്ലാം എളുതാക്കി എഴുതിയ വേദവ്യാസ മഹര്‍ഷി ).
വേദങ്ങളെ പകുത്തതുകൊണ്ടാണ് വേദവ്യാസന്‍ എന്ന പേരു കിട്ടിയത്. (മഹാഭാരത കഥ അദ്ദേഹം തന്റെ ദിവ്യദൃഷ്ടിയാല്‍ ആദ്യമേ തന്നെ ഉള്‍ക്കൊണ്ടിരുന്നു. പിന്നീട് എല്ലാം അപ്രകാരം സംഭവിക്കുകയായിരുന്നു - കഥയിലുടനീളം കഥാപാത്രങ്ങള്‍ പലപ്പോഴും തരണം ചെയ്യാനാകാത്ത വൈഷമ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ സംശയവുമായി വേദവ്യാസന്റെ അടുത്ത് പോകുന്നുണ്ട് .) വേദവ്യാസന്‍ ജനിച്ചയുടന്‍ തന്നെ യുവാവായി തീരുകയും ‘അമ്മ എപ്പോള്‍ ആവശ്യപ്പെടുമോ അപ്പോള്‍ അടുത്തെത്തും’എന്നു പറഞ്ഞ് കാനനത്തില്‍ ധ്യാനത്തിനായി പോവുകയും ചെയ്യുന്നു.
ശന്തനു മഹാരാജാവും സത്യവതിയും കണ്ടുമുട്ടിയ കഥയിലേക്ക് വരാം..
കസ്തൂരിഗന്ധിയായ സത്യവതി വീണ്ടും പഴയ മുക്കുവകന്യയായി കടത്തുകാരിയായി ജീവിക്കുമ്പോഴാണ്
ശന്തനു മഹാരാജാവ് അവളില്‍ അനുരക്തനായത്.. പഴയ സംഭവം ഓര്‍മ്മയുള്ളതുകൊണ്ടോ സത്യവതി 'തന്നെ ഇഷ്ടമാണെങ്കില്‍ അച്ഛന്റെ അനുവാദം വാങ്ങിയാലേ തന്നെ വിവാഹം ചെയ്യാന്‍ തനിക്കു സമ്മതമുള്ളൂ' എന്ന് പറയുന്നു.. പ്രണയാന്ധനായ രാജാവ് നേരെ മുക്കുവരാജന്റെ വീട്ടില്‍ എത്തി തന്റെ അഭീഷ്ടം അറിയിക്കുന്നു. മുക്കുവരാജാവായിരുന്നെങ്കിലും അദ്ദേഹം വളരെ ദീര്‍ഘദൃഷ്ടിയും സ്വന്തം അഭിപ്രായങ്ങളും ഒക്കെ ഉള്ള ഒരു പിതാവായിരുന്നു. അദ്ദേഹം രാജാവിനോട് തന്റെ ഭയാശങ്കകള്‍ പറഞ്ഞുപോകുന്നു. ‘രാജന്‍ അങ്ങേയ്ക്ക് ഒരു മകന്‍ യുവരാജാവായി ഉള്ളപ്പോള്‍ തന്റെ മകളുടെ മക്കള്‍ക്ക് രാജ്യാധികാരം ഒരിക്കലും കിട്ടാന്‍ പോകുന്നില്ല. തന്റെ മകളുടെ മക്കള്‍ക്ക് രാജ്യാവകാശം കിട്ടുമെങ്കിലേ ഈ വിവാഹത്തിന് സമ്മതമുള്ളൂ’ എന്നു പറയുന്നു.
ഇതുകേട്ട് രാജാവ് ഒരിക്കലും സാധ്യമല്ല എന്നു തീര്‍ത്ത് പറഞ്ഞ അവിടെ നിന്നും കൊട്ടാരത്തിലെത്തുന്നു.
വേണ്ടെന്നു പറഞ്ഞ് കൊട്ടാരത്തില്‍ തിരിച്ചെത്തുന്ന രാജാവിന്റെ മനസ്സില്‍ നിന്നും സത്യവതിയുടെ രൂപം മായുന്നില്ല. സദാ ശോകമൂകനായിരിക്കുന്ന പിതാവിന്റെ ശോകകാരണം എന്തായിരിക്കാം എന്നു സത്യവ്രതന്‍ തിരക്കിയെങ്കിലും അദ്ദേഹം അത് രഹസ്യമായ് വയ്ക്കുന്നു. ഒടുവില്‍ ഒരു രാജ്യസേവകന്‍ വഴി വിവരം അറിയുമ്പോള്‍ തന്റെ പിതാവിന്റെ അഭീഷ്ടം താന്‍ നടത്തിക്കൊടുക്കും എന്ന വാശിയോടെ കുതിരപ്പുറത്തു കയറി സത്യവിതിയുടെ വീട്ടില്‍ എത്തുന്നു..സത്യവതിയുടെ അച്ഛന്‍
തന്റെ അഭിപ്രായം അറിയിക്കുന്നു. ദേവവ്രതന്‍ ഉടന്‍ തന്നെ തനിക്ക് രാജ്യാധികാരം വേണ്ടെന്നും സത്യവതിക്കുണ്ടാകുന്ന പുത്രന്‍ രാജ്യം ഭരിച്ചോട്ടെ എന്നും വാക്കു കൊടുക്കുന്നു. മത്സ്യരാജന് അതും സ്വീകാര്യമായില്ല. ‘അങ്ങ് ഇങ്ങിനെ പറയുന്നു.. ഒരുപക്ഷെ, അങ്ങെയുക്കുണ്ടാകുന്ന പുത്രന്മാര്‍ അതിന് അനുകൂലമല്ലെങ്കിലോ!’ എന്ന് ആശങ്ക പ്രകടിപ്പിക്കുന്നു.ഇതുകേട്ട് സത്യവ്രതന്‍ ആരും ചിന്തിക്കകൂടി ചെയ്യാത്ത ഒരു ശപഥം അവിടെ വച്ച് ചെയ്യുന്നു.
താന്‍ നിത്യബ്രഹ്മചാരിയായി ജീവിക്കും എന്ന്. അതുകേട്ട് ദേവകള്‍ പുഷ്പവൃഷ്ടി നടത്തി ‘ഭീഷ്മര്‍’ എന്ന നാമത്തില്‍ വാഴ്ത്തുന്നു. ശന്തനുമഹാരാജാവ് മകന്റെ ത്യാഗത്തില്‍ പ്രസാദിച്ച്, ‘സ്വച്ഛന്ദമൃത്യു’ എന്ന വരം നല്കി അനുഗ്രഹിക്കുന്നു. (സ്വച്ഛന്ദമൃത്യു എന്നാല്‍ സ്വയം മരിക്കണമെന്നു തോന്നുമ്പോഴേ മരിക്കൂ)
സത്യവതിയുടെയും ശന്തനുവിന്റെയും കഥയുടെ ബാക്കി അടുത്തതില്‍..
Sunday, July 25, 2010
മഹാഭാരതകഥ-1 (ശന്തനു, ഗംഗ-അഷ്ഠവസുക്കള്‍-ഭീഷ്മര്‍)
കഴിഞ്ഞപോസ്റ്റില്‍ മഹാഭാരതകഥയെപ്പറ്റി കുറേശ്ശെ എഴുതാമെന്നു പടഞ്ഞിരുന്നല്ലൊ,
ശരിക്കും പറഞ്ഞാല്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ ഒരുപാട് സംശയങ്ങള്‍.. ഏതിനും മനസ്സിലായത് ചുരുക്കത്തില്‍ എഴുതാം..
മഹാഭാരത കഥയുടെ തുടക്കം ബ്രഹ്മാവിന്റെ സൃഷ്ടിയുടെ തുടക്കം പരിണാമങ്ങള്‍ ഒക്കെയാണ് .. ദേവന്മാരും മഹര്‍ഷിമാരും അസുരന്മാരും യാദവന്മാര്‍, മനുഷ്യര്‍ ഒക്കെ ഉണ്ടാകുന്ന കഥകള്‍.. എടുത്തുപറയത്തക്ക പലരുടെയും കഥകളുണ്ടെങ്കിലും മഹാഭാരത കഥയുടെ തുടക്കം ശന്തനുമഹാരാജാവിലൂടെയാണ്..
(ശന്തനു മഹാരാജാവിന്റെ പൂര്‍വ്വികരെപ്പറ്റി പറയുകയാണെങ്കില്‍ ചുരുക്കത്തില്‍ ബ്രഹ്മാവിന്റെ സൃഷ്ടിമുതല്‍ .. ബ്രഹ്മാവ് ആദ്യം സൃഷ്ടിച്ചവരെല്ലാം ദേവന്മാരും മഹര്‍ഷിമാരും ഒക്കെയായിരുന്നു.. (കുറെയൊക്കെ ഇവിടെയുണ്ട്) . മനുഷ്യവംശം പ്രചേതാക്കളൂടെ മകൻ ദക്ഷപ്രജാപതിയുടെ 50 പെണ്മക്കളിലൂടെ തുടരുന്നു... മനു, ഇളൻ, പുരൂരവാവ്, നഹുഷൻ, യയാതി, യദു, പൂരു... ദുഷ്യന്തന്‍... ഭരതനും...പ്രതീപനു ശിബിയുടെ മകൾ സുനന്ദയിൽ ജനിച്ചതാണ് ശന്തനു. ശന്തനുവിന്റെ വംശത്തിന്റെ പേര് കുരുവംശം എന്നും അദ്ദേഹത്തിന്റെ രാജ്യം ഹസ്തിനപുരം എന്നും അറിയപ്പെടുന്നു.)
ശന്തനുമഹാരാജാവിന്റെ കഥ
ശന്തനുമഹാരാജാവ് ഒരിക്കൽ ഗംഗാതീരത്തിലൂടെ നടക്കുമ്പോൾ അതിസുന്ദരിയായ ഒരു തരുണീമണിയെ കാണുന്നു. അത് മറ്റാരുമായിരുന്നില്ല സാക്ഷാൽ ഗംഗാദേവിയായിരുന്നു.
ദേവി ഭൂമിയിൽ വന്നത് അഷ്ഠവസുക്കളുടെ അപേക്ഷപ്രകാരം അവരുടെ അമ്മയാകാനായിരുന്നു.
അഷ്ഠവസുക്കൾക്ക് വസിഷ്ഠമഹര്‍ഷിയില്‍ നിന്ന് ഒരു ശാപം കിട്ടി ‘ഭൂമിയിൽ മനുഷ്യരായി ജനിക്കട്ടെ’ എന്ന ശാപം..
അഷ്ടവസുക്കള്‍ക്ക് ശാപം കിട്ടാൻ കാരണം...
ഒരിക്കൽ അഷ്ടവസുക്കള്‍ ഭാര്യമാരോടൊപ്പം വസിഷ്ഠമുനിയുടെ പർണ്ണശാലയ്ക്കരികിലൂടെ യാത്രചെയ്യവേ, വഷിഷ്ഠന് കശ്യപന്‍ ദാനം ചെയ്ത സുരഭി (കാമധേനു/നന്ദിനി) എന്ന പശുവിനെ കാണുന്നു. ചോദിക്കുന്നതെന്തും തരാൻ കഴിവുള്ള സുരഭിയെ വേണമെന്ന് വസുക്കളുടെ ഭാര്യയ്ക്ക് ഒരേ നിർബന്ധം. ദ്യോവിന്റെ ഭാര്യക്കായിരുന്നു ആഗ്രഹം. അഷ്ഠവസുക്കള്‍ മുനിയറിയാതെ സുരഭിയെ പിടിച്ചുകെട്ടി കൊണ്ടുപോകുന്നു. കോപം കൊണ്ട മുനി അവരെ ഭൂമിയിൽ പോയി മനുഷ്യരായി ജനിക്കാൻ ശപിക്കും. അഷ്ഠവസുക്കള്‍ മാപ്പിരക്കുമ്പോള്‍, ‘പശുവിനെ പിടിച്ചു കെട്ടാൻ മുൻകൈ എടുത്ത എട്ടാം വസുവായ ദ്യോവിന് ഭൂമിയിൽ വളരെക്കാലം ജീവിക്കേണ്ടിവരും മറ്റുള്ളവർക്ക് പെട്ടെന്ന് തിരിച്ചു വരാം’ എന്നും പറയുന്നു (എട്ടാം വസുവായ ദ്യോവാണ് ഭീക്ഷ്മരായി ജനിച്ച് വളരെക്കാലം ഭൂമിയിലെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ഭീക്ഷമര്‍) . അപ്രകാരം പെട്ടെന്ന് തങ്ങളെ തിരിച്ചയക്കാനായി തങ്ങളെ പ്രസവിച്ചയുടന്‍ തിര്‍ച്ചയക്കാനായി ഒരമ്മയ്ക്കായി അപേക്ഷയുമായി അവർ ഗംഗാദേവിയുടെ അരികില്‍ എത്തുന്നു.. ഗംഗാദേവി അവരുടെ അമ്മയായി ഭൂമിയില്‍ പോകാമെന്ന് സമ്മതിക്കുന്നു..
ഗംഗാദേവിയും ശന്തനുവും സംഗമിക്കാന്‍ മറ്റൊരു കാരണവും ഉണ്ട്..
ശന്തനു പൂര്‍വ്വജന്മത്തില്‍ ഇക്ഷ്വാകുവംശത്തിലെ മഹാഭിഷക് എന്ന ഒരു രാജാവായിരുന്നു. അദ്ദേഹം പതിനായിരം അശ്വമേധയാഗം നടത്തി ദേവേന്ദ്രനെ സന്തോഷിപ്പിച്ചു. ഒരിക്കല്‍ അദ്ദേഹം ദേവന്മാരും മഹര്‍ഷിമാരുമൊപ്പം ബ്രഹ്മാവിനെ കാണാന്‍ പോയി. സ്വര്‍ല്ലോകത്തില്‍ ചെല്ലുമ്പോള്‍ അവിടെ വച്ച് ഗംഗാദേവിയെ കാണുകയും കാറ്റില്‍ വസ്ത്രം ഇളകിപ്പോയ ഗംഗാദേവിയെ കണ്ട് കാമാതുരനായതുകണ്ട് ബ്രഹ്മാവ് കോപിച്ച് മഹാഭിഷക് ‘മനുഷ്യനായി ഭൂമിയില്‍ ജനിച്ച് തന്റെ അഭിലാക്ഷം പൂര്‍ത്തിയാക്കട്ടെ’ എന്നു ശപിക്കുന്നു.
അങ്ങിനെ അഷ്ഠവസുക്കളുടെ മോക്ഷപ്രാപ്തിക്കായി ഗംഗാദേവിയും, ശന്തനുവിന്റെ അഭീഷ്ടസിദ്ധിക്കായി ശന്തനുവും (മഹാഭിഷക്) സംഗമിക്കുന്നു..
അങ്ങിനെ സംഗമിച്ച അവര്‍ തമ്മില്‍ അനുരക്തരാവുന്നു. ഗംഗാദേവിയുടെ സൌന്ദര്യത്തിൽ മതിമറന്ന ശന്തനു ദേവിയോട് വിവാഹാഭ്യാർത്ഥന നടത്തുന്നു. ദേവി സമ്മതിക്കുന്നു പക്ഷെ ഒരു കണ്ടീഷൻ മാത്രം. ‘താൻ ചെയ്യുന്ന ഒരു പ്രവർത്തിയേയും ചോദ്യം ചെയ്യാൻ പാടില്ല! എന്നു ചോദ്യം ചെയ്യുന്നോ അന്നു നമ്മുടെ ദാമ്പത്യബന്ധം അവസാനിക്കും’ ശന്തനു വ്യവസ്ഥ സമ്മതിക്കുന്നു. അപ്രകാരം ശന്തനു ഗംഗാദേവിയെ വിവാഹം കഴിക്കുന്നു..
ഗംഗാദേവി ശന്തനുവിനെ അളവിലധികം സ്നേഹിക്കുമെങ്കിലും കുഞ്ഞുങ്ങളുണ്ടാകുമ്പോള്‍ ജനിച്ചയുടന്‍
ഗംഗാനദിയില്‍ കൊണ്ട് ഒഴുക്കുമായിരുന്നു. ഹൃദയഭേദകമായ ഈ കാഴ്ച ശന്തനുവിനെ വലിയ ആഘാതമേല്‍പ്പിച്ചുവെങ്കിലും ഗംഗാദേവിയോടുള്ള പ്രേമത്തില്‍ അന്ധനായ ശന്തനു ഗംഗാദേവിയെ ചോദ്യം ചെയ്യാന്‍ ഭയപ്പെട്ടു. ചോദ്യം ചെയ്താല്‍ ഗംഗാദേവിയെക്കൂടി തനിക്ക് നഷ്ടപ്പെട്ടുപോകുമോ എന്ന ഭയത്താല്‍.
ഒടുവില്‍ 7 മക്കളെയും നദിയില്‍ ഒഴുക്കി, എട്ടാം വസു ജനിക്കുമ്പോള്‍ ശന്തനു ഒരു വിധം ധൈര്യം സംഭരിച്ച് ഗംഗാദേവിയെ തടുത്തു നിര്‍ത്തുന്നു. ‘എന്തിനാണ് നിരപരാധികളായ എന്റെ കുഞ്ഞുങ്ങളെ നീ ജനിച്ചയുടന്‍ കൊന്നുകളയുന്നത്?!, എന്റെ രാജ്യത്തിന് ഒരു അനന്തരാവകാശിയെങ്കിലും വേണം’ എന്നു പറഞ്ഞു കേഴുന്നു. ഗംഗാദേവി പുഞ്ചിരിയോടെ, ‘അങ്ങിതാ അങ്ങയുടെ വ്യവസ്ഥ ലംഘിച്ചിരിക്കുന്നു. ഇനി എനിക്ക് മടങ്ങിപ്പോകാമ്ല്ലൊ’ എന്നും പറഞ്ഞ് വസുക്കളുടെ കഥയും എട്ടാം വസുവായ ദ്യോവിനെ എല്ലാ വിദ്യയും അഭ്യസിപ്പിച്ച് തിരിച്ചു കൊണ്ടു തരാം എന്നും പറഞ്ഞ് മറയുന്നു.
ഗംഗാദേവിയേയും പുത്രനേയും പിരിഞ്ഞ വേദനയില്‍ മനം നൊന്ത് കഴിയുന്ന ശന്തനുവിന് ഗംഗാദേവി കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ് പുത്രനെ ദേവവ്രതന്‍ എന്ന പേര്‍ നല്‍കി (ഭീഷ്മര്‍ ), ദേവഗുരുവായ ബൃഹസ്പതിയില്‍ നിന്നും വസിഷ്ഠമഹര്‍ഷിയില്‍ നിന്നും എല്ലാ ശാസ്ത്രവിദ്യകളും, ശസ്ത്രവിദ്യകളും പഠിച്ച് ഉത്തമനാക്കി തിരിച്ചു നല്‍കി വീണ്ടും സ്വര്‍ല്ലോകത്തേക്ക് പോകുന്നു..
[ഭീക്ഷ്മര്‍ മഹാഭാരത കഥയില്‍ ആദ്യാവസാനം ഉള്ള ഒരു മുഖ്യ കഥാപാത്രമാണ് ട്ടൊ,
ഭീഷ്മരുടെ ബാക്കി കഥ അടുത്തതില്‍...]

Subscribe to:
Comments (Atom)