കാനനത്തില്‍ കുന്തിയും മാദ്രിയും മക്കളും ഒരുമിച്ച് സന്തോഷത്തോടെ കഴിയവെ ഒരിക്കല്‍ മാദ്രിയും പാണ്ഡുവും തനിച്ച് ആയ ഒരവസരത്തില്‍ പാണ്ഡുവിന് മാദ്രിയെ പ്രാപിക്കണമെന്ന് തടുക്കാനാവാത്ത ആഗ്രഹം തോന്നുകയും തന്റെ ശാപം മറന്ന് മാദ്രിയെ പുല്‍കുമ്പോള്‍ തല്‍ക്ഷണം തന്നെ മരണപ്പെടുകയും ചെയ്യുന്നു..
മാദ്രി പാണ്ഡുവിന്റെ ചിതാഗ്നിയില്‍ ചാടി സതീധര്‍മ്മം ആചരിക്കുന്നു.
പാണ്ഡുവിന്റെയും മാദ്രിയുടെയും മരണം ഭീഷ്മമരെയും കൊട്ടാരത്തിലുള്ള ശകുനിയൊഴിച്ച് എല്ലാവരെയും വല്ലാതെ തളര്‍ത്തുന്നു..
കാട്ടില്‍ അനാധരായ കുന്തിയെയും മാദ്രിയെയും മക്കളെയും മുനിമാര്‍ കൊട്ടാരത്തില്‍ എത്തിക്കുന്നു. ഹസ്തിനപുരിയിലുള്ളവര്‍ ദ്രോണരും പാണ്ഡവരെ അവരെ അത്യധികം സ്നേഹത്തോടെ സ്വീകരിക്കുന്നു..
സത്യവതിയും അംബികയും അംബാലികയും വനവാസത്തിനായി പോകുന്നു.. അവിടെവച്ച് അവര്‍ മരണപ്പെടുന്നു..
ഭീഷ്മര്‍ക്ക് കുന്തീപുത്രന്മാരോടുള്ള അമിതമായ വാത്സല്യം ഗാന്ധാരീപുത്രന്മാര്‍ക്ക് അവരോട് നീരസം തോന്നിപ്പിക്കുന്നു. പ്രത്യേകിച്ച് ദുര്യോദനനും ദുശ്ശാസനനും. അവരുടെ നീരസം വളര്‍ത്താന്‍ പ്രേരകമാം വണ്ണം ശകുനി കുട്ടികളെ ഏഷണികള്‍ പറഞ്ഞ് ആ നീരസം പതിന്മടങ്ങാക്കുന്നു..
ശകുനിയുടെ പ്രധാന കരു ദുര്യോധനനായിരുന്നു. പെട്ടെന്ന് വികാരാവേശം കൊള്ളുന്ന ദുര്യോധനനോട് പാണ്ഡവരെ ഉപദ്രവിക്കനായി ഒരോ കുതന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കുന്നു.. അതിലൊന്ന് അലപ്ം ക്രൂരമായി ഒന്നായി പരിണമിക്കുന്നു..
അതിപ്രകാരം...
പാണ്ഡവരില്‍ അത്യന്തം ബലശാലിയായ ഭീമനോടായിരുന്നു ദുര്യോധനന് ഏറ്റവും അധികം പക.
ശകുനിയുടെ നിര്‍ദ്ദേശപ്രകാരം ഭീമനെ കൊല്ലാനായി അവര്‍ വിഷം കലര്‍ന്ന ലഡ്ഡു ഭക്ഷണപ്രിയനായ ഭീമന് കൊടുക്കുന്നു. ലഡ്ഡുകഴിച്ച് മയങ്ങിവീഴുന്ന ഭീമനെ കെട്ടിവരിഞ്ഞ് നദിയില്‍ കൊണ്ടിടുന്നു..
അവിടെ വിഷനാഗങ്ങള്‍ കൊത്തിയതിനാല്‍ ഭീമന്റെ വിഷം ശമിക്കുകയും, അവിടെ വച്ച് ഭീമന്‍ തന്റ് മുതുമുത്തച്ഛനായ ആര്യക്കിനെ കാണുകയും ചെയ്യുന്നു.
നാഗരാഗാവ് വാസുകി ഭീമനെ ശുശ്രൂഷിച്ച് നൂറ് ആനയുടെ ബലം കിട്ടാന്‍ പര്യാപ്തമായ അമൃത് സേവിപ്പിച്ച് കൂടുതല്‍ ബലവാനാക്കി തിരിച്ച് കരയില്‍ കൊണ്ടാക്കുന്നു.
ഇതിനകം ഭീമനെ കാണാതെ പരിഭ്രാന്തരായി നെട്ടോടമോടിയ പാണ്ഡവര്‍.. ജീവനോടെ തിരിച്ചെത്തിയ ഭീമനെ കണ്ട് തങ്ങളുടെ കള്ളി വെളിച്ചത്താകുമോ എന്ന് ദുര്യോധനനും ശകുനിയും ഭയപ്പെടും എങ്കിലും ഭീമകല്‍ തല്‍ക്കാലം ആരോടും അതെപ്പറ്റി പറയുന്നില്ല. അത അവര്‍ക്ക് ആശ്വാസമാകുന്നു..
കൌരവ കുമാരന്മാരുടെ ദുഷ്ടതകള്‍ ഇത്രത്തോളമായ സ്ഥിതിക്ക് കുന്തി മക്കളോട് അവരോട് അധികം ഇടപഴകണ്ട എന്ന് നിര്‍ദ്ദേശിക്കുന്നു..
Friday, July 30, 2010
മഹാഭാരതം-8 (പാതിവ്രത്യസ്ഥാപനം, പാണ്ഡവകൌരവജനനം)
കാട്ടില്‍ പരസ്പര സഹകരണത്തോടെ വളരെ സമാധാനമായി പാണ്ഡുവും ഭാര്യമാരും ജീവിച്ചു വന്നു.
പക്ഷെ ഭാര്യമാരുടെ പുത്രദുഃഖം പാണ്ഡുവിനെ വല്ലാതെ മഥിച്ചുകൊണ്ടിരുന്നു. ഗാന്ധാരിയോട് വിധിപ്രകാരം (നിയോഗം) ഏതെങ്കിലും ബ്രാഹ്മണനില്‍ നിന്ന് ഗര്‍ഭം സ്വീകരിച്ചുകൊള്ളാന്‍ നിര്‍ദ്ദേശിക്കുന്നു. (കുട്ടികളുണ്ടാകാത്തവര്‍ക്ക് ഇക്കാലത്തും ആശുപത്രികള്‍ ഇക്കാലത്ത് ഇവ്വിധം സഹായിക്കുന്നുണ്ടല്ലൊ) താന്‍ ഒരിക്കലും അന്യപുരുഷനെ സ്വീകരിക്കില്ല എന്ന് കുന്തീദേവി പാണ്ഡുവിനെ അറിയിക്കുന്നു..
അപ്പോള്‍ പാണ്ഡു ഭാരതത്തില്‍ പാതിവ്രത്യനിഷ്ട സ്ഥാപിതമായ കഥ പറയുന്നു...
തപോധനനായ ഉദ്ദാലകന്റെ പുത്രനാണ് ശ്വേതകേതു. ഉദ്ദാലകനും ഭാര്യയും അനേകകാലം തപസ്സില്‍ മുഴുകി ജീവിച്ചു. അവരെ പരിചരിച്ചുകൊണ്ട് ശ്വേതകേതുവും ജീവിച്ചുവരവെ, ഒരിക്കല്‍ അതുവഴി വിപ്രവന്‍ എന്ന വൃദ്ധബ്രാഹ്മണന്‍ വരുന്നു. ബ്രാഹ്മണനെ വിധിപ്രകാരം സല്‍ക്കരിക്കുമ്പോള്‍ വിപ്രവന്‍ ഉദ്ദലകനോട്
പരമഭക്ത്യാ തന്നെ ശുശ്രൂഷിക്കുന്ന ഈ കുട്ടി ആരാണെന്ന് ചോദിക്കുന്നു
അപ്പോള്‍ ഉദ്ദാലകന്‍ അരുന്ധതീദേവിയെപ്പോലെ പതിവ്രതയായ തന്റെ പത്നി കുശികാത്മജയില്‍ തനിക്കുണ്ടായ മകന്‍ ശ്വേതകേതു ആണ് അത് എന്ന് പറയുന്നു..
ഇതുകേള്‍ക്കുമ്പോള്‍ വൃദ്ധബ്രാഹ്മണന്‍ താന്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്നും എന്നാല്‍ പുത്രനുണ്ടാവാതെ പിതൃകര്‍മ്മങ്ങള്‍ ചെയ്യാതെ മരിച്ചാല്‍ പുണ്യം കിട്ടുകയില്ലെന്നും അതിനാല്‍ ദയവായി ഉദ്ദാലകന്റെ ഭാര്യയില്‍ തനിക്ക് പുത്രോല്പാദനം ചെയ്യാന്‍ അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു..
വൃദ്ധബ്രാഹ്മണന്‍ ഭര്‍ത്താവിന്റെ യും മകന്റെയും മുന്നില്‍ വച്ച് കുശികാത്മജയുടെ കൈ പിടിക്കുന്നു.
ഇതുകണ്ട് കോപാകുലനായ ശ്വേതകേതു അമ്മയുടെ മറ്റേ കൈപിടിച്ച് ബ്രാഹ്മണനോടായി
തന്റെ അമ്മ പതിവ്രതയാണെന്നും കൈ വിടാന്‍ പറയുന്നു.
അപ്പോള്‍ ബ്രാഹ്മണന്‍ പറയുന്നു.. എനിക്ക് പിതൃകടം തീര്‍ക്കാന്‍ ഒരു പുത്രനെ തന്ന് ശേഷം അമ്മയെ സ്വതന്ത്ര്യാക്കാം എന്നും. പുരാതനമായ ഭാരതമതത്തില്‍ ബ്രാഹ്മണര്‍ക്കും ദേവന്മാര്‍ക്കും ഇപ്രകാരം പുത്രോല്പാദനം അനുവദനീയമാണ്
ഇത് ശ്വേതകേതുവിന്റെ കോപം പതിന്മടങ്ങാക്കുന്നു. അദ്ദേഹം പറയുന്നു, 'ഇന്നുമുതല്‍ ഞാന്‍ ഒരു നീതി കൊണ്ടുവരുന്നു.. “സ്ത്രീകള്‍ക്ക് പാതിവ്രത്യം അവശ്യമാണ്", അതനുഷ്ടിക്കാത്തവര്‍ പാപികളും ആയി തീരും' എന്ന്.
കഥയെല്ലാം കേട്ട കുന്തി, തനിക്ക് ദുര്‍വ്വാസാവില്‍ നിന്നും കരസ്ഥമായ ‘ദേവഭൂതി’ മന്ത്രത്തെപ്പറ്റി പാണ്ഡുവിനോട് പറയുന്നു. പാണ്ഡുവിനെ ഇത് അത്യധികം ആശ്വാസവും സന്തോഷവും ഏകി.
അങ്ങിനെ പാണ്ഡുവിന്റെ ആഗ്രഹപ്രകാരം കുന്തീദേവി ദേവഭൂതി മന്ത്രം ഉരുവിട്ട് ധര്‍മ്മദേവനെ പൂജചെയ്തു.. ധര്‍മ്മദേവന്‍ പ്രത്യക്ഷപ്പെട്ട് പുത്രനെ നല്‍കി. കുന്തി ധര്‍മ്മദേവന്റെ മകന്‍ ധര്‍മ്മപുത്രര്‍ക്ക് ജന്മമേകി.
പാണ്ഡുവും കുന്തിയും വളരെ സന്തോഷിച്ചു. പാണ്ഡുവിന്റെ നിര്‍ദ്ദേശപ്രകാരം തന്നെ കുന്തി
അടുത്തതായി വായുദേവനെ ഭജിച്ച്, വായുഭഗവാന്റെ മകനായ ഭീമനും പിന്നീട് വരുണദേവനെ(ഇന്ദ്രനെ) ഭജിച്ച് വരുണഭഗവാനില്‍ നിന്നും അര്‍ജ്ജുനനും ജന്മമേകി.
പാണ്ഡുവിന്റെകൂടി ഇഷ്ടപ്രകാരം, അടുത്ത മന്ത്രം പുത്രദുഃഖം അനുഭവിക്കുന്ന മാദ്രിയ്ക്ക് നല്‍കുന്നു.
മാദ്രി അശ്വിനീദേവന്മാരെ ഭജിച്ച് മാദ്രി നകുലനും സഹ്ദേവനും ഉണ്ടാകുന്നു.
അഞ്ച് ആണ്മക്കളോടുമൊപ്പം അത്യന്തം സന്തോഷത്തോടെ അവര്‍ കാനനത്തില്‍ ജീവിച്ചു.
ഹസ്തിനപുരത്തില്‍...
കുന്തി ഒരു പുത്രനെ പ്രസവിച്ചു എന്ന വിവരം കൊട്ടാരത്തില്‍ അറിയുമ്പോള്‍ മക്കളില്ലാത്ത ഗാന്ധാരിയെ അത് വളരെ വിഷമിപ്പിച്ചു. ഇതിനകം ഗാന്ധാരിക്ക് ഗര്‍ഭം ഉണ്ടായെങ്കിലും രണ്ടുവര്‍ഷത്തിലേറെയായിട്ടും പ്രസവിക്കാത്ത വയറുമായി നടക്കുകയായിരുന്നു ഗാന്ധാരി.
കുന്തി പ്രസവിച്ചതറിഞ്ഞ് മനസ്സ് കലുഷിതമായ ഗാന്ധാരി തന്റെ ഗര്‍ഭം കലക്കാൻ നോക്കുന്നു. പക്ഷെ പ്രസവിച്ചത് ഒരു വെറും മാസപിണ്ഡത്തെയായിരുന്നു. വേദവ്യാസന്‍ ആ പിണ്ഡത്തെ നൂറായി വിഭജിച്ച്, ഒരോ കുടങ്ങളില്‍ നിക്ഷേപിച്ച് വയ്ക്കുന്നു. വിഭജിച്ചപ്പോൾ ബാക്കിവന്ന ഭാഗങ്ങളെല്ലാം കൂടി ഒരു കുടത്തിലും നിക്ഷേപിക്കുന്നു..
കുന്തി വായുപുത്രനായ ഭീമനെ ഗർഭം ധച്ചിരിക്കുമ്പോൾ.. ആദ്യകുടം പൊട്ടി ദുര്യോദനൻ ജനിക്കുന്നു. അപ്പോൾ ഒരുപാട് ദുർനിമിത്തങ്ങൾ ഉണ്ടാകുന്നു. (അന്ന് ഉച്ചയ്ക്കാണ് കുന്തി ഭീമനെ പ്രസവിക്കുന്നത്).
കുടത്തിൽ നിന്നും ഒരോദിവസം ഒരോരുത്തരായി ഗാന്ധാരീ പുത്രന്മാർ ജനിക്കുന്നു. എറ്റവും ഒടുവിൽ നൂറ്റൊന്നാമത്തെ കുടം പൊട്ടി ഒരു പുത്രിയും ജനിക്കുന്നു (കലിയുടെ അംശമാണ് ദുര്യോദനനും പൌലസ്ത്യന്മാർ നൂറ്റുപേരും ആണ്).
ധൃതരാഷ്ട്രരും ഗാന്ധാരിയും തങ്ങളുടെ പുത്രസൌഭാഗ്യത്താല്‍ അത്യന്തം സന്തോഷിക്കുന്നു..

Thursday, July 29, 2010
മഹാഭരതം -7(പാണ്ഡുവിന് ശാപം കിട്ടുന്നു)
കുന്തിയോടും മാദ്രിയോടും അളവിലേറെ സ്നേഹം ഉള്ള പാണ്ഡു അവരുമൊപ്പം അത്യധികം ഉല്ലാസത്തോടെ കാനനത്തില്‍ വിനോദയാത്രയ്ക്കായി പോകുന്നു. അവിടെ വച്ച് ഇണചേര്‍ന്നുകൊണ്ടിരുന്ന രണ്ട് മാനുകളെ അമ്പെയ്ത് വീഴുത്തുന്നു. അത് മാനിന്റെ വേഷത്തില്‍ ഇണചേര്‍ന്നു രമിച്ചുകൊണ്ടിരുന്ന ഖിണ്ഡിം മഹര്‍ഷിയും ഭാര്യയും ആയിരുന്നു. മഹര്‍ഷി മരിക്കും മുന്‍പ് , 'ഇണചേര്‍ന്നുകൊണ്ടിരിക്കുന്ന അവസരത്തില്‍ ഒരു പ്രാണികളേയും കൊല്ലരുത് ' എന്ന മര്യാദ ലംഘിച്ച് അതിക്രൂരത കാട്ടിയ പാണ്ഡുവിനെ 'ഇനിമേല്‍ പാണ്ഡുവും സ്ത്രീസംഗമം നടത്തിയാല്‍ ഉടന്‍ തന്നെ മരിച്ചുപോകട്ടെ' എന്നു ശപിക്കുന്നു.
നിരാശനായി തളര്‍ന്ന ഹൃദയത്തോടെ കൊട്ടാരത്തില്‍ തിരിച്ചെത്തുന്ന പാണ്ഡു, മുനിയുടെ ശാപം കിട്ടിയ രാജാവ് രാജ്യം ഭരിക്കുന്നത് ശോഭനമല്ലെന്നും, തനിക്ക് ഭരണകാര്യങ്ങളില്‍ ഇനി ശ്രദ്ധചെലുത്താനാവില്ലെന്നും പറഞ്ഞ് ഭീഷ്മരോടപേക്ഷിച്ച് , ജ്യേഷ്ഠന്‍ ധൃതരാഷ്ട്രറെ രാജാവായി അഭിഷേകം ചെയ്ത് വനവാസത്തിനായി പോകുന്നു. സ്നേഹനിധിയായ പാണ്ഡുവിനെ പിരിഞ്ഞ് ജീവിക്കാനാവില്ലെന്നും പറഞ്ഞ് കുന്തിയും മാദ്രിയും പാണ്ഡുവിനൊപ്പം പോകുന്നു..
പാണ്ഡുവിനു സംഭവിച്ച ദുര്‍വിനിയോഗത്തില്‍ ഖേദം തോന്നുമെങ്കിലും, വിചാരിച്ചിരിക്കാതെ കൈവന്ന ഭാഗ്യത്താല്‍ ധൃതരാഷ്ട്രറും ഗാന്ധാരിയും അത്യന്തം സന്തോഷിക്കുന്നു. ശകുനി അതിലേറെ സന്തോഷിക്കുന്നു. ഇനി ഹസ്തിനപുരത്തെ അയാള്‍ വിചാരിക്കും വിധം കൈകാര്യം ചെയ്യാമെന്ന ദുര അയാളെയും ഉന്മത്തനാക്കുന്നു.
ഭാര്യമാരോടൊപ്പം കാട്ടില്‍ പോയ പാണ്ഡുവിനെന്തു സംഭവിച്ചു എന്നത് അടുത്തതില്‍..

മഹാഭാരതം-6(ഗാന്ധാരി, കുന്തി)
സത്യവതി വ്യാസനോട് അഭ്യർത്ഥിച്ചപ്രകാരം വ്യാസനിൽ നിന്നും അംബികയ്ക്ക് ധൃതരാ ഷ്ട്രരും, അംബികയ്ക്ക് പാണ്ഡുവും ദാസിയിൽ ധർമ്മരാജാവായ വിദുരരും ജനിക്കുന്നു...
ശേഷം കഥ...
ധൃതരാഷട്രരും പാണ്ഡുവും വളര്‍ന്ന് യൌവ്വനയുക്തര്‍ ആകുമ്പോള്‍ ഭീഷമര്‍ അവരുടെ വിവാഹം നടത്താല്‍ ആലോചിക്കുന്നു.
ധൃതരാഷ്ട്രരും ഗാന്ധാരിയും
ധൃതരാഷ്ട്രര്‍ക്കായി ഗാന്ധാരരാജ്യത്തെ രാജാവിനോട് ആവശ്യപ്പെടുന്നു. ഇത്രയും പ്രസിദ്ധമായ ഹസ്തിനപുരരാജാവിന്റെ വിവാഹാലോചന നിരസിക്കാന്‍ മനസ്സനുവദിക്കാതെ ധൃതരാഷ്ട്രര്‍ അന്ധനാണെന്ന കാര്യം മറന്ന് ഗാന്ധാരരാജാവ് വിവാഹബന്ധം ഉറപ്പിക്കുന്നു.
താന്‍ വിവാഹം കഴിക്കുന്ന രാജകുമാരന്‍ അന്ധനാണെന്നറിഞ്ഞ ഗാന്ധാരിയുടെ മനസ്സിടിഞ്ഞുപൊകുന്നെങ്കിലും ഉടന്‍ തന്നെ ധൈര്യം സംഭരിച്ച് വളരെ മനസ്സാന്നിദ്ധ്യത്തോടെ
തന്റെ കണ്ണുകളും മൂടിക്കെട്ടി സ്വയം അന്ധത്വം വരിക്കുന്നു. തന്നെ കാണാനാകാത്ത ഭര്‍ത്താവിനെ ഗാന്ധാരിയും കാണുന്നില്ല. തുല്യദുഃഖിതര്‍ പോലെ, അവര്‍ വിവാഹിതരാകുന്നു..
(ധൃതരാഷ്ട്രരും ഗാന്ധാരിയും മക്കളോടുള്ള സ്വാര്‍ത്ഥസ്നേഹത്താല്‍ അവരുടെ അന്യായങ്ങള്‍ക്കുനേരെ കണ്ണടയ്ക്കാന്‍ ഇതു കൂടുതല്‍ സഹായവും ആയി- പക്ഷെ പാതിവൃത്യത്തിനു ഉത്തമോദാഹരണമായി എടുത്തുകാട്ടാന്‍ ഗാന്ധാരി കഴിഞ്ഞേ മറ്റാരും കാണുകയുള്ളൂ!).
ഗാന്ധാരിയോടൊപ്പം അവളുടെ തുണയ്ക്കെന്നും പറഞ്ഞ് മഹാ വക്രശാലിയായ സഹോദരന്‍ ശകുനി കൂടി ഹസ്തിനപുരത്തില്‍ താമസമാക്കുന്നു. നീചനായ ശകുനിയാണ് കൌരവരെ നീചരായി വളരാന്‍ കാരണക്കാരനാകുന്നത്.. അയാള്‍ തന്റെ കുബുദ്ധികൊണ്ട് ഹസ്തിനപുര രാജധാനിയില്‍ പല അനര്‍ത്ഥങ്ങളും വരുത്തുന്നു.
പാണ്ഡുവും കുന്തീദേവിയും..
പാണ്ഡുവിനു വേണ്ടി കുന്തീഭോജന്റെ മകള്‍ കുന്തിയെ (പ്രീത) ആലോചിക്കുന്നു. അവരുടെ വിവാഹവും മംഗളമായി നടക്കുന്നു.
കുന്തിയുടെ പൂര്‍വ്വകഥ:
ഒരിക്കല്‍ ദുര്‍വ്വാസാവു മഹര്‍ഷിയെ ശുശ്രൂഷിക്കാനായി കന്യകയായ കുന്തി തന്റെ പിതാവിനാല്‍ നിയോഗിതയായി. അത്യന്തം ഭക്തിയോടെ മഹര്‍ഷിയെ പൂജ അവസാനം വരെ ആത്മാര്‍ത്ഥമായി സഹായിച്ചതില്‍ സംപ്രീതനായി മഹര്‍ഷി കുന്തിക്ക് ദേവഭൂതി മന്ത്രം ഉപദേശിച്ചുകൊടുക്കുന്നു.. ഏതുദേവനെ മനസ്സില്‍ വിചാരിച്ച് ആ മന്ത്രം ജപിക്കുന്നുവോ ആ ദേവനില്‍ നിന്നും പുത്രനെ ലഭിക്കും എന്നതായിരുന്നു ആ മന്ത്രഫലം.
കുമാരിയായിരുന്ന കുന്തിയ്ക്ക് തനിക്കു കിട്ടിയ മന്ത്രം വലരെ വിചിത്രമായി തോന്നി. അത് ശരിക്കും ഉള്ളതാണൊ എന്നറിയാനായി ഒരിക്കല്‍ ഉദിച്ചുയരുന്ന സൂര്യഭഗവാനെ നോക്കി ആ മന്ത്രം ചൊല്ലി.
അല്പം കഴിഞ്ഞപ്പോഴേക്കും കുന്തിയുടെ മുന്നില്‍ സൂര്യഭഗവാന്‍ പ്രത്യക്ഷപ്പെട്ടു! പരിഭ്രാന്തയായ കുന്തി താന്‍ വെറുതെ മന്ത്രം ഫലിക്കുമോന്നറിയാന്‍ വേണ്ടി വെറുതെ ചൊല്ലിയതാണെന്നും ദയവായി തിരിച്ചുപോകാനും സൂര്യഭഗവാനോട് അപേക്ഷിക്കുന്നു. സൂര്യഭഗവാന്‍ പുഞ്ചിരിച്ചുകൊണ്ട്, 'ഈ മന്ത്ര ശക്തിയാല്‍ വരുത്തിയതിനാല്‍ വരംകൊടുക്കാതെ പോകാനാവില്ല' എന്നു പറയുന്നു. പക്ഷെ കുന്തിയുടെ കന്യകാത്വത്തിനു ഭംഗം ഒന്നും വരുത്തില്ലെന്നു പറഞ്ഞ് ധൈര്യവതിയാക്കി കുന്തിയില്‍ പുത്രോല്പാദനം നടത്തി മടങ്ങുന്നു. താമസിയാതെ കുന്തി ഒരു ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നു. കാതില്‍ ഒരു കുണ്ഡലവും മാറില്‍ കവചവുമോടെയാണ് സൂര്യഭഗവാന്റെ മകന്‍ കര്‍ണ്ണന്‍ ജനിക്കുന്നത്.
കുഞ്ഞിനെ കണ്ടപ്പോള്‍ കന്യകയായ കുന്തിക്ക് ആഹ്ളാദത്തിലേറെ പരിഭ്രാന്തയായി. ഒരറ്റത്ത് മാതൃസ്നേഹം മറ്റൊരറ്റത്ത് താന്‍ മൂലം രാജ്യത്തിന് അപമാനം ഉണ്ടാകും എന്ന ഭയം. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ കുന്തി ആ കുഞ്ഞിനെ ഒരു പേടകത്തിലാക്കി നദിയില്‍ ഒഴുക്കുന്നു.
ആ പേടകം ഒഴുകിപ്പോകുന്നത് അധിരഥന്‍ എന്ന സൂതന്‍ കാണുകയും കുട്ടികളില്ലാത്ത അതിരഥനും ഭാര്യയും കര്‍ണ്ണനെ എടുത്ത് വളര്‍ത്തുകയും ചെയ്യുന്നു. അങ്ങിനെ സൂര്യഭഗവാന്റെ മകന്‍ കര്‍ണ്ണന്‍ സൂതപുത്രനായി വളരുന്നു. ദേവപുത്രനായ് കര്‍ണ്ണന് ആപത്തൊന്നും വരില്ല എന്നു സമാധാനിച്ച് പതിയെ പതിയെ കുന്തി തന്റെ ദുഃഖവുമായി താദ്യാമ്യം പ്രാപിക്കുന്നു..
വര്‍ത്തമാനകാലത്തിലേക്ക് വരാം..
ധൃതരാഷ്ട്രര്‍ അന്ധനായതിനാല്‍ രാജാവായാലും രാജ്യം നന്നായി പരിപാലിക്കാനാവില്ലെന്ന കാരണത്താല്‍ ഭീഷ്മര്‍ പാണ്ഡുവിനെ രാജാവായി അഭിഷേകം നടത്തുന്നു. ധൃതരാഷ്ട്രറും ഗാന്ധാരിയും തങ്ങളുടെ നൈരാശ്യം ഉള്ളിലടക്കി സന്തോഷിക്കാന്‍ ശ്രമിക്കുന്നു..
പിന്നീട് മാദ്രരാജ്യത്തെ മാദ്രി എന്ന കന്യകയെയും കുലാചാരം നിലനിര്‍ത്താനായി, ഭീക്ഷമരുടെ നിര്‍ദ്ദേശപ്രകാരം പാണ്ഡു വിവാഹം കഴിക്കുന്നു. കുന്തിക്ക് മനസ്സില്‍ പ്രയാസം തോന്നിയെങ്കിലും മാദ്രിയുടെ വിധേയത്വ സ്വഭാവവും സ്നേഹവും മര്യാദയും ഒക്കെ കണ്ട് കുന്തി അവളെ സ്വന്തം സഹോദരിയായി സ്നേഹിച്ചുപോകുന്നു.
ബാക്കി അടുത്തതില്‍..

മഹാഭാരതം-5 (സത്യവതിയുടെ ജനനകഥ)
സത്യവതി യധാര്‍ത്ഥത്തില്‍ മുക്കുവസ്ത്രീയായിരുന്നോ?!
പരാശരമഹർഷിക്ക് മുക്കുവസ്ത്രീയായ സത്യവതിയിൽ ഉണ്ടായ വേദവ്യാസന്‍ ആയിരുന്നല്ലൊ ധൃതരാരാഷ്ട്രരുടെയും പാണ്ഡുവിന്റെയും പിതാവ്.. ഈ കഥ കേള്‍ക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കുമായിരുന്നു.. ഭാരതത്തില്‍ ചാതുര്‍വര്‍ണ്ണ്യത്തെപ്പറ്റിയൊക്കെ കൊട്ടിഘോഷിക്കുമെങ്കിലും ഭാരതത്തിന്റെ പൂര്‍വ്വമാതാവ് ഒരു മുക്കുവസ്ത്രീയായിരുന്നുവല്ലൊ എന്ന് ! എന്നാല്‍ സത്യവതി ശരിക്കും ഒരു മുക്കുവയുവതി ആയിരുന്നില്ല. സത്യവതി ശരിക്കും മുക്കുവയുവതി ആയിരുന്നോ?!
സത്യവതിയുടെ ജനനം ഇങ്ങിനെ...
ചേദി രാജ്യത്ത് വസു എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹം ഇന്ദ്രനെ സേവിച്ച് ഒരുപാട് വരങ്ങള്‍ നേടി സര്‍വ്വ ശസ്ത്ര പരിജ്ഞാനവും ആകാശത്തിലൂടെ സഞ്ചരിക്കാനായി ഒരു വിമാനവും കരസ്ഥമാക്കി. ആകാശചാരിയായതുകൊണ്ട് അദ്ദേഹത്തിനെ പേര്‍ ഉപരിചരന്‍- വസു എന്നായി..
ഒരിക്കല്‍ ചേദിരാജ്യത്തിന്റെ ഓരത്തിലൂടെ ഒഴുകിയിരുന്ന ‘ശക്തിമതി’ എന്ന നദിയില്‍ ‘കോലാഹലന്‍’ എന്ന പര്‍വ്വത ശ്രേഷ്ഠന് അനുരാഗം തോന്നി. പര്‍വ്വതം നദിയെ ആശ്ലേഷിച്ചു! നദിയുടെ ഒഴുക്ക് നിലച്ചു. ജലനിരപ്പുയര്‍ന്ന് പ്രളയമായി. ഇതുകണ്ട് കോപത്താല്‍ ഉപരിചരവസു പര്‍വ്വതത്തെ ചവിട്ടി രണ്ടായി പിളര്‍ക്കുന്നു. ആ വിടവിലൂടെ നദി ഒഴുകാന്‍ തുടങ്ങുന്നു.. നദിക്ക് പര്‍വ്വതത്തില്‍ നിന്നും രണ്ട് മക്കളുണ്ടായി. ഒരാണും ഒരു പെണ്ണും . അവരെ നദി രാജാവിനു നല്‍കി. രാജാവ് പുരുഷനെ സേനാനായകനായും പെണ്‍കുട്ടി, ഗിരിക യെ ഭാര്യയായും സ്വീകരിച്ചു.
ഒരിക്കല്‍ രാജാവ് നായാട്ടിനു പോകുമ്പോള്‍ കാനനത്തില്‍ വസന്ത സൌകുമാര്യം അദ്ദേഹം ഗിരികയെക്കുറിച്ച് കാമാതുരനായി . അപ്പോള്‍ ഉണ്ടായ ഇന്ദ്രിയസ്ഖലനം ഒരു ഇലയില്‍ പൊതിഞ്ഞ് പരുന്തുവശം ഭാര്യയ്ക്ക് കൊടുത്തയച്ചു.. യാത്രാമദ്ധ്യേ ഇലയില്‍ എന്തോ ഭക്ഷണസാധനമാണെന്നു കരുതി മറ്റൊരു പരുന്ത് വന്ന് തടുത്തു. അതിനിടയില്‍ ശുക് ളം താഴെ കാളിന്ദി നദിയില്‍ വീഴുകയും അത് അദ്രിക എന്ന മീന്‍ എടുത്തു ഭക്ഷിക്കുകയും ചെയ്യുന്നു. അദ്രികയെ ഒരു മുക്കുവന്‍ പിടിച്ച് വയറു കീറിനോക്കുമ്പോള്‍ രണ്ട് മനുഷ്യക്കുട്ടികളെ കാണുന്നു! അദ്ദേഹം അത് രാജാവിന് സമര്‍പ്പിക്കുന്നു. രാജാവ് പെണ്‍കുട്ടിയെ മുക്കുവന് തിരിച്ചു നല്‍കുന്നു. അയാള്‍ അവള്‍ക്ക് കാളി എന്നു പേര്‍ നല്‍കുന്നു
ആണ്‍കുട്ടി മുക്കുവരാജാവും ആകുന്നു. കാളിയാണ് സാക്ഷാല്‍ സത്യവതി .
ചുരുക്കത്തില്‍.. സത്യവതി അദ്രിക എന്ന മീനിന്റെയും ഉപരിചര വസു എന്ന ചേദിരാജാവിന്റെയും മകളാണെന്നു സാരം..

Wednesday, July 28, 2010
മഹാഭാരതം-4 (വ്യാസന്‍, ധൃതരാഷ്ട്രര്‍, പാണ്ഡു, വിദുരര്‍)
കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ച...
സത്യവതി ഭീക്ഷ്മരോട് തന്റെ മരുമക്കളായ അംബികയിലും അംബാലികയിലും പുത്രോല്‍പ്പാദനം നടത്താന്‍ അഭ്യര്‍ത്ഥിക്കുന്നു (അന്ന് മക്കളില്ലാത്ത രാജപുത്രിമാര്‍ക്ക് ബ്രാഹ്മണരില്‍ നിന്നോ ദേവന്മാരില്‍ നിന്നോ മക്കളെ സ്വീകരിക്കുന്ന സമ്പ്രദായം നിലനിന്നിരുന്നു).
താന്‍ നിത്യബ്രഹ്മചാരിയാണെന്നും, ഒരിക്കല്‍ ചെയ്ത ശപഥം ഈ ജന്മത്തില്‍ ഇനി മാറ്റില്ല എന്ന് ഭീഷ്മര്‍ ഉറ്പ്പു പറയുന്നു.. സത്യവതി ഗത്യന്തരമില്ലാതെ ഭീഷ്മരോട് പരാശരമഹര്‍ഷിയില്‍ നിന്നും തനിക്കുണ്ടായ തന്റെ ആദ്യപുത്രനായ വേദവ്യാസനെ പറ്റി പറയുന്നു. അതുകേട്ട് ഭീഷമര്‍ ആ ദിവ്യനെ ആനയിക്കാന്‍ പറയുന്നു. ‘അമ്മ എപ്പോള്‍ ആവശ്യപ്പെടുമോ അപ്പോള്‍ അടുത്തെത്തും’എന്നു പറഞ്ഞ് കാട്ടില്‍ വസിക്കുന്ന വേദവ്യാസന്‍ തല്‍ക്ഷണം കൊട്ടാരത്തില്‍ എത്തുന്നു. സത്യവതി തന്റെ ആഗ്രഹം അറിയിക്കുമ്പോള്‍ മുനി സമ്മതിക്കുന്നു.
പക്ഷെ, ‘ആത്മാവും ആത്മാവും തമ്മില്‍ ചേര്‍ന്നാലേ സല്പുത്രന്മാര്‍ ഉണ്ടാകൂ.. വെറും ശരീര സമ്പര്‍ക്കം മാത്രം പോരാ. കാട്ടില്‍ ജീവിക്കുന്ന തന്നെ ഇഷ്ടപ്പെടാന് കൊട്ടാരത്തിലെ സുഖസൌഖര്യങ്ങളില്‍ മുഴുകി കഴിയുന്ന അംബികയ്ക്കും അംബാലികയ്ക്കും ആകുമോ’ എന്ന സന്ദേഹം മഹര്‍ഷിക്കുണ്ടായി.
സത്യവതിക്കും ആ സന്ദേഹം ഉണ്ടായിരുന്നു. അതുകൊണ്ട് സത്യവതി ദാസിയായ ഒരു ശൂദ്രസ്ത്രീയെക്കൂടി ഒരുക്കി നിര്‍ത്തിയിരുന്നു.
വേദവ്യാസന്‍ ആദ്യം അംബികയുടെ അറയില്‍ ചെല്ലുന്നു. മഹര്‍ഷിയുടെ പ്രാകൃതമായ വേഷവും പ്രകൃതവും ഒക്കെ കണ്ട് ഭയന്ന് അംബിക കണ്ണുകള്‍ ഇറുകെ അടച്ചുകളയുന്നു.. അതുകൊണ്ട് അവള്‍ക്ക് അന്ധനായ ധൃതരാഷ്ട്രര്‍ ഉണ്ടാകുന്നു. (ഹംസനെന്ന ഗന്ധർ വ്വനാണ് ധൃതരാഷ്ട്രർ)
അംബാലിക മഹര്‍ഷിയെ കണ്ട് ഭയന്ന് വിറച്ച് വിളറി മഞ്ഞിച്ചുപോകുന്നു. അതുകൊണ്ട് അവള്‍ക്ക് പാണ്ഡു എന്ന മകന്‍ (തൊലിയില്‍ എന്തോ അസുഖമുള്ള) ഉണ്ടാകുന്നു.
ഇത് നേരത്തെ അറിയാമായിരുന്ന മഹര്‍ഷി തന്നെ ഭക്തിയോടെ ശുശ്രൂഷിച്ച ദാസിയ്ക്ക്‍
സത്പുത്രനെ നല്‍കുന്നു.. അതാണ് മഹാവിദുഷിയായ വിദുരര്‍ (ധര്‍മ്മരാജനാണ് മാണ്ഡവ്യശാപത്താൽ വിദുരരായി ജനിക്കുന്നത്. വിദുരര്‍ മഹാഭാരതകഥയിലുടനീളം ഭീഷ്മരോടൊപ്പം നിന്ന് ധര്‍മ്മത്തിന്റെ വിജയത്തിനായി പരിശ്രമിക്കുന്നു)
ധര്‍മ്മദേവൻ മാണ്ഡവ്യശാപം കിട്ടി വിദുരരായി ജനിക്കാനിടയായ കഥ
മാണ്ഡവ്യമുനി അമിത തപോബലമുള്ള മുനിയായിരുന്നു. ഒരിക്കല്‍ അദ്ദേഹം തന്റെ ആശ്രമത്തില്‍ ഏകാഗ്രതയോടെ തപസ്സുചെയ്യുകയായിരുന്നു. പെട്ടെന്ന് അതുവഴി ഒരു കൊള്ളസംഘത്തെ തുരത്തിക്കൊണ്ട് കുറേ രാജഭടന്മാര്‍ കടന്നുവന്നു. ഭടന്മാര്‍ക്കു മുന്നേ എത്തിയ കൊള്ളക്കാര്‍ ആശ്രമം കണ്ട്, തങ്ങളുടെ കളവുമുതല്‍ അവിടെ നിക്ഷേപിച്ച് അവിടെനിന്നും കടന്നുകളഞ്ഞു.
അവരെ പിന്‍തുടര്‍ന്നെത്തിയ ഭടന്മാര്‍ ധ്യാനിച്ചുകൊണ്ടിരിക്കുന്ന മുനിയേയും അടുത്ത് കളവുമുതലും കണ്ടു കൊള്ളത്തലവന്‍ വേഷപ്രശ്ചഹ്നനായി മുനിയെപ്പോലെയിരുന്ന് തപസ്സുചെയ്യുകയാവുമെന്ന് തെറ്റിധരിച്ച് അദ്ദേഹത്തെ പിടിച്ചുകെട്ടി, കളവിനുള്ള ശിക്ഷയായി അദ്ദേഹത്തെ ശൂലമുനയില്‍ കോര്‍ത്ത്നിര്‍ത്തി. ശൂനമുനയില്‍ കോര്‍ത്തു നിര്‍ത്തിയിട്ടും മാണ്ഡവ്യമുനി മരിച്ചില്ല.
ഭടന്മാര്‍ കൊട്ടാരത്തിലെത്തി ഉണ്ടായ വിവരങ്ങള്‍ രാജാവിനെ ധരിപ്പിച്ചു. എല്ലാം കേട്ടു കാര്യം മനസ്സിലായ രാജാവ് ഭയക്രാന്തനായി മുനിയെ കാണാനോടിയെത്തി. തപോബലത്താല്‍ ശൂലമുനയില്‍ കിടന്ന മുനി ഇനിയും മരിച്ചിട്ടില്ലായിരുന്നു. തന്റെ ഭടന്മാര്‍ക്ക് തെറ്റുപറ്റിയതു മനസ്സിലാക്കിയ രാജാവ് മുനിയോട് മാപ്പപേക്ഷിച്ചു, അദ്ദേഹത്തെ സ്വതന്ത്രനാക്കി.
മുനിയ്ക്ക് രാജാവിനോടും ഭടന്മാരോടുമുള്ള കോപത്തിലേറെ തനിക്കീ ഗതി വരുത്തിവച്ച യമധര്‍മ്മദേവനോടായിരുന്നു കോപം. അദ്ദേഹമാണല്ലോ സകല ജീവജാല ങ്ങള്‍ക്കും അവരവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ചുള്ള ഫലങ്ങള്‍ നല്‍കുന്നത്. സദാ സമയവും ദൈവഭക്‌തിയിലും മോക്ഷമാര്‍ഗ്ഗവുമാരാഞ്ഞ് കഴിയുന്ന തനിക്ക് ഈ ഗതി വരുത്തിയതെന്തു ന്യായമാണെന്നറിയാന്‍ നേരെ ധര്‍മ്മരാജന്റെ അടുത്തെത്തി. അപ്പോള്‍ ധര്‍മ്മരാജന്‍ പറഞ്ഞു, "അങ്ങു കുട്ടിയായിരിക്കുമ്പോള്‍ ഈച്ചകളെ കൂര്‍ത്ത ഈര്‍ക്കില്‍മുനയില്‍ കുത്തി കോര്‍ത്തു കളിച്ചുരസിക്കുന്ന ശീലമുണ്ടായിരുന്നു. അതിന്റെ പിടച്ചിലോടെയുള്ള മരണം കണ്ടുരസിക്കുക അങ്ങയുടെ ബാല്യകാല വിനോദമായിരുന്നു. അതിന്റെ ഫലമായാണ് അങ്ങേയ്ക്കും അതേ ദുര്‍വിധി വന്നത്" എന്നു ചൂണ്ടിക്കാട്ടി. അതിനു മാണ്ഡവ്യന്‍, "12 വയസ്സിനു താഴെയുള്ള കുട്ടികള്‍ തെറ്റേത് ശരിയേത് എന്നു തിരിച്ചറിയാനാവാത്ത പ്രായത്തില്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് ശിഷ കൊടുക്കുന്നത് ന്യായമല്ല" എന്നാരോപിച്ച് തിരിച്ച് ധര്‍മ്മദേവനും ശാപം നല്‍കി. 'ധര്‍മ്മദേവന്‍ മനുഷ്യനായി ഭൂമിയില്‍ ജനിച്ച്, മനുഷ്യരുടെ കഷ്ടനഷ്ട ങ്ങളെല്ലാം അനുഭവിച്ച് ജീവിക്കണം' എന്നതായിരുന്നു ശാപം. അപ്രകാരം ധര്‍മ്മദേവന്‍ വേദവ്യാസമുനിയുടെ മുനിയുടെ പുത്രനായി അംബാലികയുടെ ദാസി, ശൂദ്രസ്ത്രീയില്‍ വിദുരരായി ജനിച്ചു.
മനുഷ്യജന്മത്തിലും അദ്ദേഹം ധര്‍മ്മത്തെ കാത്തുരക്ഷിച്ചുകൊണ്ട് ജീവിച്ചു. ധര്‍മ്മം നിലനിര്‍ത്താന്‍ അദ്ദേഹം പാണ്ഡവര്‍ക്ക് പലപ്പോഴും ഉപദേഷ്ടാവായും മാര്‍ഗ്ഗദര്‍ശ്ശിയായും വര്‍ത്തിച്ചു. സാക്ഷാല്‍ ധര്‍മ്മദേവനുപോലും സ്വന്തം പാപങ്ങളുടെ ഫലം അനുഭവിച്ചേ മതിയാവൂ എന്നതിനുദാഹരണമാണ് വിദുരരുടെ ഈ കഥ!

Tuesday, July 27, 2010
മഹാഭാരതം-3(അംബ, അംബിക, അംബാലിക)
ശന്തനു സത്യവതിയെ വിവാഹം കഴിച്ച്, അവര്‍ക്ക് വിചിത്ര്യ വീര്യന്‍, ചിത്രാംഗദന്‍ എന്നീ രണ്ടു മക്കള്‍ ഉണ്ടാകുന്നു. കുറച്ചുകാലം കൂടി സന്തോഷമായി ജീവിച്ച്, ഒടുവില്‍ ശന്തനുമഹാരാജാവ് മരിക്കുന്നു.
ഭീഷ്മര്‍ വിചിത്രവീര്യനെ രാജാവായി അഭിഷേകം ചെയ്യുന്നു. ചിത്രാംഗദന്‍ ഒരിക്കല്‍ തന്റെ തന്നെ പേരുള്ള ഒരു ഗന്ധര്‍വ്വനുമായുണ്ടായ യുദ്ധത്തില്‍ മരിച്ചുപോകുന്നു.. ആ ഗന്ധര്‍വ്വന്‍ ചിത്രാംഗദനോട് പേരു മാറ്റാന്‍ ആവശ്യപ്പെട്ടതിന്റെ പേരിലായിരുന്നു യുദ്ധം!
അംബ അംബിക അംബാലിക
ചിത്രാംഗദന്റെ മരണശേഷം വിചിത്രവീര്യന്‍ രാജാവാകുന്നു. ആയിടക്ക് കാശിരാജാവ് തന്റെ മക്കളായ അംബ അംബിക അംബാലിക എന്നിവരുടെ സ്വയംവരത്തിന് ഹസ്തിനപുരത്തിനെ ക്ഷണിച്ചില്ല എന്ന അപമാനത്താല്‍ ഏര്‍പ്പെട്ട വൈരാഗ്യം നിമിത്തം ഭീക്ഷ്മര്‍ സ്വയംവര പന്തലില്‍ ചെന്ന് അംബയെയും അംബികയെയും അംബാലികയെയും മറ്റു രാജാക്കന്മാര്‍ നോക്കി നില്‍ക്കെ ബലാല്‍ക്കാരമായി പിടിച്ച് തേരിലേറ്റി വിചിത്രവീര്യന്റെ ഭാര്യമാരാക്കാനായി കൊണ്ടു പോകുന്നു. മറ്റു രാജാക്കന്മാര്‍ ഭീഷ്മരോടെതിര്‍ക്കാന്‍ ഭയന്ന് നോക്കി നില്‍ക്കുമ്പോള്‍ അംബയുടെ കാമുകന്‍ സ്വാലമഹാരാജാവ് എതിര്‍ക്കാന്‍ നോക്കിയെങ്കിലും ഞൊടിയിടയില്‍ എല്ലാവരുടെയും മുന്നില്‍ വച്ച് പരിഹാസ്യമാം വിധം തോല്‍പ്പിക്കപ്പെട്ടു..
കൊട്ടാരത്തില്‍ എത്തിയ അംബികയ്ക്കും അംബാലികയും വിചിത്രവീര്യനെ വേള്‍ക്കുന്നതില്‍ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ സ്വാലനില്‍ അനുരക്തയായിരുന്ന അംബ മാത്രം കണ്ണീരോടെ ഭീഷ്മരോട് താന്‍ സാല്‌വ രാജാവിനെ സ്നേഹിക്കുന്നു എന്നറിയിക്കുമ്പോള്‍ ഭീഷ്മര്‍ ഉടന്‍ തന്നെ അംബയെ സാല്‍വന്റെ അടുത്തേയയക്കുന്നു.. പക്ഷെ, എല്ലാവരുടെയും മുന്നില്‍ വച്ച് പരിഹാസ്യമായതിന്റെ ക്ഷീണമോ, സാല്വന്‍ ഭീഷ്മര്‍ കയ്യില്‍ പിടിച്ചു കൊണ്ടുപോയതുകൊണ്ട് ഇനി എനിക്ക് നിന്നെ വേള്‍ക്കാന്‍ ആവില്ല എന്നുപറഞ്ഞ് ഒഴിയുന്നു. ഇത് അംബയെ വല്ലാതെ തളര്‍ത്തുന്നു.
അംബയ്ക്ക് കോപം മുഴുവന്‍ ഭീഷ്മരോടായിരുന്നു. അവള്‍ തിരിച്ചെത്തി, തന്റെ ജീവിതം തകര്‍ത്തതിനു പരിഹാരമായി ഭീക്ഷമര്‍ തന്നെ വിവാഹം കഴിക്കണം എന്നു ശാഠ്യം പിടിക്കുന്നു. നിത്യബ്രഹ്മചാരിയായ തനിക്ക് ഒരിക്കലും വിവാഹം കഴിക്കാന്‍ നിര്‍വ്വാഹമില്ലെന്നും എങ്ങിനെയെങ്കിലും സ്വാലനെക്കൊണ്ട് സമ്മതിപ്പിക്കാനും പറയുന്നു..
ആകെ നിരാശയും അപമാനിതയുമായ അംബ ഭീഷ്മരെ എങ്ങിനെയും തോല്‍പ്പിക്കണനെന്നുറച്ച് പ്രതികാരവുമായി അലഞ്ഞു നടന്നു. ഒരിക്കല്‍ സുബ്രഹ്മണ്യന്‍ അംബയ്ക്ക് ഒരു മാല നല്കി.. അത് ധരിക്കുന്ന ക്ഷത്രിയന് ഭീഷ്മരെ വധിക്കാനാകുമെന്ന് പറഞ്ഞ് മറയുന്നു..പക്ഷെ ഒരു ക്ഷത്രിയ രാജകുമാരനും ആ മാല സ്വീകരിക്കാന്‍ ധൈര്യപ്പെട്ടില്ല. ഒടുവില്‍ അംബ പതിനാറു വര്‍ഷം പരശുരാമനെ സേവിച്ച് ഒടുവില്‍ പരശുരാമന്‍ അംബയില്‍ സം പ്രീതനായി ഭീഷ്മരെ വധിക്കാന്‍ തയ്യാറാകുന്നു. പരശുരാമനും ഭീഷ്മരുമായി ഘോരയുദ്ധം നടക്കുമെങ്കിലും ഭീക്ഷ്മരെ തോല്‍പ്പിക്കാനാവുന്നില്ല. ഇതുകണ്ടു മനസ്സു തകര്‍ന്ന അംബയ്ക്ക് പരമശിവന്‍ പ്രത്യക്ഷപ്പെട്ട് ‘ അടുത്തജനം ശിഖണ്ഡിയായി ജനിച്ച് നിനക്ക ഭീഷ്മരെ വധിക്കാന്‍ കാരണമാകാനാകും’ എന്നു പറഞ്ഞ് മറയുന്നു. അംബ തനിക്കു സുബ്രഹ്മണ്യനില്‍ നിന്നു കിട്ടിയ മാല ദ്രുപദരാജാവിന്റെ കൊട്ടരത്തിനടുത്ത് ഒരു മരത്തില്‍ ഇട്ടശേഷം പോയി യോഗാഗ്നിയില്‍ പുനര്‍ജനിക്കാനായി ചാടി ദേഹത്യാഗം ചെയ്യുന്നു.
അംബ ദ്രുപദരാജാവിന്റെ പുത്രി ശിഖണ്ഡിനിയായി ജനിക്കുന്നു.. പൂര്‍വ്വജന്മം ഓര്‍മ്മയുള്ള ശിഖണ്ഡിനി മരത്തില്‍ തൂങ്ങിക്കിടക്കുന്ന മാല എടുത്തു ധരിക്കുന്നു. ഇതുകണ്ട് ഭയന്ന ദ്രുപദരാജാവ് ശിഖണ്ഡിനിയെ കൊട്ടാരത്തില്‍ നിന്ന് ബഹിഷ്കരിക്കുന്നു.. ശിഖണ്ഡി ഗംഗാദ്വാരത്തില്‍ ചെല്ലുമ്പോള്‍ അവിടെ ആലിംഗബദ്ധരായി കിടന്ന രണ്ട് ഗന്ധര്‍വ്വന്മാരില്‍ ഒരാള്‍ ലിംഗമിനിമയത്തിന് ആവശ്യപ്പെട്ടു.. അങ്ങിനെ ശിഖണ്ഡിനി ശിഖണ്ഡിയായി. ശിഖണ്ഡിയ്ക്ക് മഹാഭാരത യുദ്ധാവസാനം വരെ കാത്തിരിക്കേണ്ടി വന്നു ഭീഷ്മരെ വീഴ്ത്താന്‍! മഹാഭാരത യുദ്ധത്തില്‍ അവസാനമാകുമ്പോള്‍ ഭീഷമരെ പരാജയപ്പെടുത്തുന്നതെങ്ങിനെ എന്നു അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട് ചോദിക്കുമ്പോള്‍ ശ്രീകൃഷ്ണന്‍ പറയുന്നു, ശിഖണ്ഡിയുടെ ബാണത്തിനേ ഭീഷ്മരെ പരാജയപ്പെടുത്താനാകൂ എന്ന്. അപ്രകാരം ശിഖണ്ഡിയെ മുന്‍നിര്‍ത്തി, അര്‍ജ്ജുനന്‍ പുറകില്‍ നിന്ന് ശാരം എയ്യുന്നു.. ശിഖണ്ഡിയെ കണ്ട ഭീഷ്മര്‍ വില്ലു താഴെവയ്ക്കുന്നു. ആണും പെണ്ണുമല്ലാത്ത ശിഖണ്ഡിയോട് യുദ്ധം ചെയ്യുന്നത് അപമാനമാകയാല്‍. ആ സമയം അര്‍ജുനന്‍ ശര്‍വര്‍ഷത്താല്‍ ഭീഷ്മരെ അമ്പെയ്ത് വീഴ്ത്തുന്നു.
യുദ്ധത്തില്‍ പരാജയപ്പെട്ടു വീണു എങ്കിലും ജീവന്‍ ശരീരത്തെ വിടണമെങ്കില്‍ ഭീക്ഷമര്‍ സ്വയം വിചാരിച്ചാലേ പറ്റൂ.. അതുകൊണ്ട് ഭീഷ്മര്‍ ശരീരം നിറയെ അമ്പുകളോടെ മഹാഭാരതയുദ്ധാവസാനം വരെ ശരശയ്യയില്‍ കിടക്കുന്നു..
അംബികയുടെയും അംബാലികയുടെയും കഥ തുടരട്ടെ,
വിചിത്രവീര്യനും അംബികയും അംബാലികയുമൊത്ത് അത്യന്തം സന്തോഷമായി ജീവിക്കുമെങ്കിലും അമിതമായി സുഖഭോഗങ്ങളില്‍ മുഴുകുക നിമിത്തം ക്ഷയരോഗബാധിതനായി താമസിയാതെ മരിച്ചുപോകുന്നു. അനന്തരാവകാശികളില്ലാതെ രാജ്യം അനാഥമായിപ്പോകുമെന്ന ഭയപ്പെട്ട
സത്യവതി ഭീഷ്മരോട് ഒരു അഭ്യര്‍ത്ഥനയുമായി ചെല്ലുന്നു

Subscribe to:
Posts (Atom)